Naveen Babu's daughter appointed as food safety officer
തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന നായര്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി.ഡി സതീശന്‍. ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ഓഫീസര്‍ ആയി സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമാണ് നിയമനം.
നവീന്‍ ബാബുവിന്റെ ഭാര്യ ഡി മഞ്ജുഷ, ആരോഗ്യമന്ത്രി കെ.മുരളീധരന്‍, പഴകുളം മധു എന്നിവരും സന്നിഹിതരായിരുന്നു. 2024 ഒക്ടോബര്‍ 15 ന് ആണ് കണ്ണൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ എ.ഡി.എം നവീന്‍ ബാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കളക്ട്രേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ സി.പി.എം നേതാവും അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആയ പി.പി ദിവ്യ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിച്ചതിനു പിന്നാലെയായിരുന്നു മരണം. ഈ കേസിന്റെ അന്വേഷണം ഇപ്പോള്‍ സി.ബിഐയ്ക്ക് വിട്ടിരിക്കുകയാണ്.
Keywords: Naveen Babu, Food safety officer, Appointed


COMMENTS