Actor Vikram received notice from Tamil Nadu forest department
ചെന്നൈ: വംശനാശഭീഷണി നേരിടുന്ന കുരങ്ങുമൊത്തുള്ള റീല്‍ പങ്കുവച്ച സംഭവത്തില്‍ നടന്‍ വിക്രമിന് നോട്ടീസ്. ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് തമിഴ്‌നാട് വനംവകുപ്പ് നടന് നോട്ടീസ് നല്‍കിയത്.
വിക്രമിന്റെ ബന്ധുവും വ്യവസായിയുമായ സി.കെ രംഗനാഥന്റെ ഉടമസ്ഥതയിലുള്ളതാണ് ലാര്‍ ഗിബ്ബണ്‍ വിഭാഗത്തില്‍പ്പെട്ട കുരങ്ങ്. ഇയാളോട് കുരങ്ങിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അധികൃതര്‍ കുരങ്ങിനെ കസ്റ്റഡിയിലെടുത്ത് ഈറോഡിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം വിവാദമായതിനെ തുടര്‍ന്ന് വിക്രം റീല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
Keywords: Reel with monkey, Actor Vikram, Notice, Tamil Nadu forest department


COMMENTS