കൊച്ചി: സൂപ്പർഹിറ്റ് ചിത്രം 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ അനൂപ് സത്യൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ നായകന...
കൊച്ചി: സൂപ്പർഹിറ്റ് ചിത്രം 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ അനൂപ് സത്യൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് നടത്തിയത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്സാണ്ടറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് 2026 നവംബറിൽ ആരംഭിക്കും. അനൂപ് സത്യൻ തന്നെ തിരക്കഥയൊരുക്കുന്ന ഈ ചിത്രം ഒരു റോഡ് മൂവി ഗണത്തിൽപ്പെടുന്നതാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇന്ത്യയിലെ പ്രമുഖരായ മറ്റ് ചില താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുമെന്നാണ് സൂചന.
പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനായ അനൂപ് സത്യന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണിത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2025 ഓഗസ്റ്റിൽ പുറത്തിറങ്ങിയ 'ഹൃദയപൂർവ്വം' എന്ന ചിത്രത്തിൽ അനൂപ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. പുതിയ ചിത്രത്തിന്റെ കൂടുതൽ അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
Key Words : Mohanlal, Anoop Sathyan

COMMENTS