ജയ്‌പൂർ: 2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി യുവതി കെസിയ ലിസ് മെജോ. ഈ കിരീടം നേടുന്ന ആദ്യ മലയാളി വനിതയെന്ന ചരിത്രനേട്ടവ...
ജയ്‌പൂർ: 2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി യുവതി കെസിയ ലിസ് മെജോ. ഈ കിരീടം നേടുന്ന ആദ്യ മലയാളി വനിതയെന്ന ചരിത്രനേട്ടവും പത്തൊമ്പതുകാരിയായ കെസിയ ഇതോടെ സ്വന്തമാക്കി. ഞായറാഴ്ച രാത്രി ജയ്‌പൂരിൽ നടന്ന ആവേശകരമായ ഗ്രാൻഡ് ഫിനാലെയിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 52 മത്സരാർത്ഥികളെ പിന്തള്ളി കെസിയ വിജയകിരീടം ചൂടിയത്.തമിഴ്‌നാട്ടിൽ നിന്നുള്ള വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പായും, ഗുജറാത്ത് സ്വദേശി അനുശ്രീ സതവ്‌ലേക്കർ സെക്കൻ്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. മുൻ മിസ് യൂണിവേഴ്സ് ഇന്ത്യ റിയ സിങ് കെസിയയെ പുതിയ കിരീടം അണിയിച്ചു.
ആലപ്പുഴ മാവേലിക്കര സ്വദേശിനിയായ കെസിയ ലിസ് മെജോ നിലവിൽ ബെംഗളൂരുവിൽ നിയമവിദ്യാർത്ഥിനിയാണ്. സ്കൂൾ വിദ്യാഭ്യാസം അബുദാബിയിലായിരുന്നു. 1994-ൽ ഇന്ത്യയ്ക്ക് ആദ്യമായി മിസ് യൂണിവേഴ്സ് കിരീടം നേടിത്തന്ന സുഷ്മിത സെന്നിന്റെ നേതൃത്വത്തിലുള്ള പ്രമുഖ ജൂറി പാനലാണ് വിജയിയെ തിരഞ്ഞെടുത്തത്. സെലീന ജെയ്റ്റ്‌ലി, ഉർവശി റൗട്ടേല എന്നിവരും ജൂറിയിൽ ഉണ്ടായിരുന്നു.വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് ലോക മിസ് യൂണിവേഴ്സ് മത്സരത്തിൽ കെസിയ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. നേരത്തെ 2024-ൽ 'മിസ് ടീൻ ദിവ' കിരീടവും, 2025-ലെ മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനവും കെസിയ നേടിയിട്ടുണ്ട്.
key words : Miss Universe India, Kaziah Liz Mejo

COMMENTS