Minister K.Muraleedharan about Sabarimala ghee issue
തിരുവനന്തപുരം: ശബരിമലയില്‍ നെയ്‌യുടെ നിലവാരം പരിശോധിക്കാന്‍ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ.മുരളീധരന്‍. ഇതു സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മന്ത്രി കത്ത് നല്‍കി.
നിലവിലുള്ള ആശുപത്രികളില്‍ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ് സജ്ജമാക്കണമെന്നാണ് ആവശ്യം.
മണ്ഡല - മകരവിളക്ക് സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പായി ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.
Keywords: Minister K.Muraleedharan, Sabarimala ghee issue


COMMENTS