തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്‌ക്കെതിരെ നടക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം രാഷ്ട്രീയ ...
തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്‌ക്കെതിരെ നടക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന സി.പി.എം വാദം പൂർണ്ണമായും തള്ളി സി.പി.ഐ. ഇത്തരം ബിസിനസ്സ് ഇടപാടുകളിൽ പാർട്ടിക്കോ എൽ.ഡി.എഫിനോ യാതൊരു പങ്കുമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
"രാഷ്ട്രീയം വേറെ, ബിസിനസ്സ് വേറെയാണ്. സി.എം.ആർ.എല്ലും എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക കൊടുക്കൽ വാങ്ങലുകളിൽ സി.പി.ഐ കക്ഷിയല്ല. അത്തരം ഇടപാടുകൾക്ക് മുൻപും ഇപ്പോഴും പാർട്ടി ഉത്തരവാദിയല്ല, ഭാവിയിലും അങ്ങനെ തന്നെയായിരിക്കും," ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാടിന് വിരുദ്ധമായാണ് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ നീക്കം രാഷ്ട്രീയ വേട്ടയാടലാണെന്ന സി.പി.എം പ്രതിരോധത്തിന്റെ മുനയൊടിക്കുന്നതാണ് സി.പി.ഐയുടെ ഈ പരസ്യ നിലപാട്.
Key Words : Masapadi case, CPI, CPM, ED probe, Binoy Vishwam

COMMENTS