തിരുവനന്തപുരം : കെ ബി ഗണേഷ് കുമാറിനെ എന്‍ എസ് എസ്സിൽ നിന്നും പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് യൂണിയന്‍ പ്രമേയം. സംസ്‌കാര ശൂന്യമായ കുട...
തിരുവനന്തപുരം : കെ ബി ഗണേഷ് കുമാറിനെ എന്‍ എസ് എസ്സിൽ നിന്നും പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് യൂണിയന്‍ പ്രമേയം. സംസ്‌കാര ശൂന്യമായ കുടുംബ പശ്ചാത്തലത്തിന് ഉടമയാണ് ഗണേഷ് എന്നും പ്രമേയത്തില്‍ വിമര്‍ശിക്കുന്നു. കൊട്ടാരക്കര എന്‍ എസ് എസ് താലൂക്ക് യൂണിയന്‍ പൊതുയോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
എന്‍ എസ് എസില്‍ നിന്ന് എല്ലാം നേടിയ കുടുംബമാണ് ബാലകൃഷ്ണപിള്ളയുടേത്. ജയിലില്‍ കിടന്ന ബാലകൃഷ്ണപിള്ളയ്‌ക്ക് മതിയായ ആഹാരം പോലും നഷ്ടമായപ്പോള്‍ ജി സുകുമാരന്‍ നായരുടെ ഇടപെടലാണ് ആശ്വാസമായത്. അന്ന് മകന്‍ എന്ന് അവകാശപ്പെടുന്ന ഗണേഷ് കുമാര്‍ എവിടെ ആയിരുന്നു. ജനങ്ങള്‍ ഗണേഷ് കുമാറിന്റെ പ്രവര്‍ത്തനം മനസിലാക്കിയതാണ് പത്തനാപുരത്തെ പരാജയ കാരണമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കുലംകുത്തികളെ കൂട്ടുപിടിച്ച് സംഘടനയെ ഇല്ലാതാക്കാമെന്ന് ധരിക്കുന്നെങ്കില്‍ ഗണേഷ് കുമാര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് പ്രമേയം പറയുന്നു. നേരത്തെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരായ പരസ്യ വിമര്‍ശനങ്ങളെ തുടര്‍ന്ന് മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് കൊട്ടാരക്കര താലൂക്ക് എന്‍ എസ് എസ് യൂണിയന്‍ രംഗത്തെത്തിയിരുന്നു. എന്‍ എസ് എസിനെയും ജനറല്‍ സെക്രട്ടറിയെയും ആക്ഷേപിച്ചും അവഹേളിച്ചും കൊണ്ട് സംസാരിക്കുന്ന ഗണേഷ് കുമാറിനെ കരയോഗത്തിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തയാറാകണമെന്നാണ് കൊട്ടാരക്കര യൂണിയന്‍ ആവശ്യപ്പെട്ടിരുന്നത്.
Key Words : K.B. Ganesh Kumar, NSS, Kottarakkara Taluk Union

COMMENTS