KAPPA against Arjun Ayanki
കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇതു സംബന്ധിച്ച് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നല്‍കിയ ശുപാര്‍ശ ജില്ലാ കളക്ടര്‍ അംഗീകരിച്ചു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ ഒന്‍പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അര്‍ജുന്‍ ആയങ്കി.
ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇയാള്‍ക്ക് ജാമ്യം ലഭിച്ചാല്‍ ഇനിയും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്നതിനാല്‍ അത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ആയങ്കിക്കെതിരെ കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം ചുമത്തിയിരിക്കുന്നത്.
Keywords: KAPPA, Arjun Ayanki, Kannur


COMMENTS