Kannada protest against cauvery water issue
ബംഗളൂരു: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കന്നഡ സംഘടനകള്‍ നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
തമിഴ്‌നാടിനു കാവേരി ജലം വിട്ടുകൊടുക്കാനുള്ള കാവേരി റെഗുലേഷന്‍ കമ്മിറ്റി നിര്‍ദ്ദേശത്തിനിരെ കന്നഡ ചാലവാലി വടല്‍ പക്ഷ, മാണ്ഡ്യ ജില്ലാ കര്‍ഷക വെല്‍ഫയര്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റി, റൈത്ത ഹിടാരക്ഷണ സമിതി എന്നിവരാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേസമയം സ്‌കൂളുകള്‍, ബാങ്ക്, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പ്, പൊതു ഗതാഗതം എന്നിവ പ്രവര്‍ത്തിക്കുന്നുമുണ്ട്.
Keywords: Kannada, Cauvery water issue, Tamil Nadu, Protest


COMMENTS