Jaanmani Das arrested for PM remark
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അധിക്ഷേപിച്ചെന്ന കേസില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റും റിയാലിറ്റി ഷോ താരവുമായ ജാന്‍മണി ദാസ് അറസ്റ്റില്‍. ബി.ജെ.പി നേതാവ് നവ്യാ ഹരിദാസ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
അതേസമയം ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കോഴിക്കോട് സിറ്റി സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇതോടെ ഇവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കും. അതേസമയം സംഭവം വിവാദമായതോടെ ജാന്‍മണി സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി മാപ്പുപറഞ്ഞ് രംഗത്തെത്തിയിരുന്നു.
Keywords: PM Modi, Jaanmani Das, Arrest


COMMENTS