തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന...
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി. മുരളീധരൻ എം.എൽ.എ. അറിയിച്ചു. അസൗകര്യമുള്ളത് കൊണ്ടാണ് താൻ പങ്കെടുക്കാതിരുന്നതെന്നും വന്ദേമാതരം വിവാദവുമായി ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തിരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിൽ നാലരക്കോടി രൂപ തനിക്ക് കിട്ടിയിട്ടില്ലെന്നും അങ്ങനെ ഒരു വിവാദം ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇന്നലെ നടന്ന വിഴിഞ്ഞത്തെ പരിപാടി ബിജെപിയും ഇടത് നേതാക്കളും ബഹിഷ്കരിച്ചിരുന്നു. ചടങ്ങിലെ മുഖ്യാതിഥിയായ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാളും തിരുവനന്തപുരം മേയറും ഉദ്ഘാടനം ചടങ്ങിൽ പങ്കെടുത്തില്ല. കൂടാതെ പ്രതിപക്ഷ നേതാവും മറ്റു ഇടത് നേതാക്കളും ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നു.
Key Words : BJP, Vizhinjam Project, V. Muraleedharan MLA

COMMENTS