കൊച്ചി: എസ്എൻഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതികളായ മൈക്രോ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസിൽ പോലും കോട...
കൊച്ചി: എസ്എൻഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതികളായ മൈക്രോ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസിൽ പോലും കോടതിയിൽ കുറ്റപത്രം നൽകിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ. ഇന്ന് ഹൈക്കോടതിയിൽ അന്വേഷണ പുരോഗതിയെക്കുറിച്ച് അറിയിക്കാനെത്തിയ സമയത്താണ് എസ് പി ശശിധരൻ ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളാപ്പള്ളി നടേശൻ പ്രതിയാണെന്ന് കണ്ടെത്തിയ ഏതൊക്കെ കേസില്‍ കുറ്റപത്രം നല്‍കി എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. എട്ട് കേസുകളില്‍ പ്രതികളുടെ ഇടപെടല്‍ കണ്ടെത്തിയിട്ടുണ്ട്.
പുൽപ്പള്ളി, റാന്നി കേസുകളിൽ അന്വേഷണം പൂർത്തിയായെന്നും എസ് പി അറിയിച്ചു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ടെന്നും ഇത് ലഭ്യമായാൽ കുറ്റപത്രം സമർപ്പിക്കുമെന്നും എസ് പി ശശിധരൻ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ അനുമതി അപേക്ഷ സെപ്റ്റംബറിൽ തന്നെ പരിഗണിക്കാന്‍ പിന്നോക്ക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി നിർദേശിച്ചു.
കേസിലെ അന്വേഷണത്തിൽ കാലതാമസമുണ്ടാകുന്നതിലും, വിചാരണ തുടങ്ങാത്തത്തിലും ഹൈക്കോടതി നേരെത്തെ അതൃപ്തി അറിയിച്ചിരുന്നു. മുൻപ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്പി ശശിധരനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം നൽകിയിരുന്നത്.
Key Words : Chargesheet, Microfinance fraud Case, Vellappally

COMMENTS