ന്യൂഡൽഹി: ഇസ്രായേലില്‍ ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന ഇന്ത്യന്‍ പൗരന്‍ ഇസ്രായേലിയുടെ കുത്തേറ്റ് മരിച്ചു. വൃദ്ധദമ്പതികളെ പരിചരിച്ചിരുന്ന പശ്ചി...
ന്യൂഡൽഹി: ഇസ്രായേലില്‍ ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന ഇന്ത്യന്‍ പൗരന്‍ ഇസ്രായേലിയുടെ കുത്തേറ്റ് മരിച്ചു. വൃദ്ധദമ്പതികളെ പരിചരിച്ചിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി രാജീവ് ആചാര്യയാണ് ജോലി ചെയ്തിരുന്ന വീട്ടില്‍ കുത്തേറ്റ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തൊഴിലുടമകളായ വൃദ്ധദമ്പതികളുടെ പേരമകന്‍ ഏവിയോര്‍ സാക്കെന്‍ എന്ന ഇസ്രായേലി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. തെല്‍ അവീവിലെ ഇന്ത്യന്‍ എംബസി സംഭവം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ആചാര്യയുടെ വിയോഗത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 23നാണ് ജറുസലേമിലെ വസതിയില്‍ സംഭവം നടക്കുന്നത്. ജോലി ചെയ്യുന്ന വീട്ടിലെ സ്വന്തം മുറിയില്‍ വിശ്രമിക്കുകയായിരുന്ന രാജീവ് ആചാര്യയെ പ്രതിയായ ഏവിയോര്‍ സാക്കെന്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ രേഖകള്‍ വ്യക്തമാക്കുന്നത്.
Key Words : Indian, Israel, Stabbed to Death

COMMENTS