ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്...
ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം ലഞ്ചിനുശേഷമുള്ള ഒരോവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മാനവ് സുതാർ ഇന്ത്യൻ ജയം വേഗത്തിലാക്കി ശ്രീലങ്ക 206 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
ആറ് വിക്കറ്റെടുത്ത ഇടംകൈയൻ സ്പിന്നർ മാനവ് സുതാറിന്റെ ബൗളിംഗ് പ്രകടനമാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റെടുത്ത സുതാർ മത്സരത്തിലാകെ 10 വിക്കറ്റെടുത്തു. അവസാന ദിനം നാല് വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിൽ ക്രീസിലിറങ്ങിയ ലങ്കക്കായി ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വരി നേടിയ സോണാൾ ദിനുഷയും (84 റൺസ്) ധനഞ്ജയ ഡിസിൽവയും (59 റൺസ്) ചേർന്ന് അർധ സെഞ്ച്വറി കൂട്ടുകെട്ടുയർത്തിയതോടെ ഇന്ത്യ വിക്കറ്റ് വീഴ്ത്താനാവാതെ വെള്ളംകുടിച്ചു.
അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 95 റൺസ് കൂട്ടുകെട്ടുയർത്തിയതോടെ ഇന്ത്യയുടെ ജയപ്രതീക്ഷകൾ മങ്ങുമെന്ന് കരുതിയെങ്കിലും അർധ സെഞ്ച്വറി നേടിയതിന് പിന്നാലെ ജഡേജയെ സ്വീപ് ചെയ്യാനുള്ള ധനഞ്ജയ ഡിസിൽവയുടെ ശ്രമം പാളുകയും 59 റൺസെടുത്ത ഡിസിൽവയെ ജഡേജയുടെ പന്തിൽ മാനവ് സുതാർ പിടികൂടുകയും ചെയ്തു. ഡിവൊയിഷികെ മറ്റാരും പിന്തുണച്ചില്ല.
ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെന്ന നിലയിൽ ലഞ്ചിൻ പിരിഞ്ഞ ലങ്കയുടെ ശേഷിച്ച വിക്കറ്റുകൾ അതിവേഗം വീഴ്ത്തി ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. രണ്ട് മത്സര പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച കൊളംബോയിൽ ആരംഭിക്കും.
സ്കോർ: ഇന്ത്യ 462, 193, ശ്രീലങ്ക 284, 206.
Key Words : Cricket, Sri Lanka, India

COMMENTS