ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിനൊരുങ്ങുന്ന ഇന്ത്യൻ അത്‌ലറ്റിക് ടീമിന് കനത്ത തിരിച്ചടിയായി ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഈ സീസണിലെ ശേഷിക്കുന്ന മത്സരങ...
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിനൊരുങ്ങുന്ന ഇന്ത്യൻ അത്‌ലറ്റിക് ടീമിന് കനത്ത തിരിച്ചടിയായി ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്നും പിന്മാറി. പരിശീലനത്തിനിടെ കണങ്കാലിന്റെ ലിഗമെന്റിന് പരിക്കേറ്റതിനെ തുടർന്നാണ് ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളിൽ നിന്നും താരം വിട്ടുനിൽക്കുന്നത്.
ലുസെയ്ൻ ഡയമണ്ട് ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഫോമിലേക്ക് തിരിച്ചെത്തുന്നതിനിടയിലാണ് നിർഭാഗ്യകരമായ ഈ പരിക്കേറ്റതെന്നും, പൂർണ്ണ കായികക്ഷമത വീണ്ടെടുത്ത് കൂടുതൽ കരുത്തോടെ തിരിച്ചെത്തുമെന്നും താരം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
Key Words : India, Asian Games, Neeraj Chopra

COMMENTS