ന്യൂഡൽഹി: ഡൽഹിയിലെ ചാണക്യപുരിയിലുള്ള പാക്കിസ്ഥാൻ ഹൈക്കമ്മീഷന് പുറത്തെ സുരക്ഷാ ബാരിക്കേഡുകളും ട്രാഫിക് ബൊള്ളാർഡുകളും അധികൃതർ നീക്കം ചെയ്തു. ഹ...
ന്യൂഡൽഹി: ഡൽഹിയിലെ ചാണക്യപുരിയിലുള്ള പാക്കിസ്ഥാൻ ഹൈക്കമ്മീഷന് പുറത്തെ സുരക്ഷാ ബാരിക്കേഡുകളും ട്രാഫിക് ബൊള്ളാർഡുകളും അധികൃതർ നീക്കം ചെയ്തു. ഹൈക്കമ്മീഷന്റെ ഔദ്യോഗിക അതിർത്തിക്ക് പുറത്ത് പൊതുവഴി കൈയേറി നിർമ്മിച്ച താൽക്കാലിക നിർമ്മിതികളും സുരക്ഷാ വലയങ്ങളുമാണ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്.
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിലുണ്ടായിരുന്ന സുരക്ഷാ ബാരിക്കേഡുകളും പാർക്കിംഗ് പോളുകളും പാക്കിസ്ഥാൻ അധികൃതർ ഏകപക്ഷീയമായി നീക്കം ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നും ശക്തമായ ഈ തിരിച്ചടിയുണ്ടായത്. വീസ വിഭാഗത്തിന് സമീപം ആളുകളെ നിയന്ത്രിക്കാൻ സ്ഥാപിച്ചിരുന്ന ക്യൂ സംവിധാനങ്ങളും റെയിലിങ്ങുകളും പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്.
എന്നാൽ ഹൈക്കമ്മീഷന്റെ പ്രധാന കവാടത്തിനോ ഔദ്യോഗിക ചിഹ്നങ്ങൾക്കോ യാതൊരുവിധ കേടുപാടുകളും വരുത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നടപടി.
Key Words : India, Pakistan High Commission

COMMENTS