കൊളംബോ: ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ഗ്രൗണ്ടിൽ വെച്ച് പരസ്പരം കൊമ്പുകോർത്ത ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിനു...
കൊളംബോ: ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ഗ്രൗണ്ടിൽ വെച്ച് പരസ്പരം കൊമ്പുകോർത്ത ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിനും ലങ്കൻ പേസർ അസിത ഫെർണാണ്ടോയ്ക്കുമെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) അച്ചടക്ക നടപടി. ഇരു താരങ്ങൾക്കും മാച്ച് ഫീയുടെ 25 ശതമാനം വീതം പിഴ ചുമത്തി.
കളിക്കാർ പാലിക്കേണ്ട ഐസിസി പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 ലംഘനമാണ് ഇരുവരും നടത്തിയതെന്ന് മാച്ച് റഫറി വ്യക്തമാക്കി. പിഴയ്ക്ക് പുറമെ ഇരുവർക്കും ഓരോ ഡീമെറിറ്റ് പോയിന്റും കരിയർ റെക്കോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മത്സരത്തിനിടെ ഇരുതാരങ്ങളും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പരസ്പരം തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. അമ്പയർമാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. കളിക്ക് ശേഷം മാച്ച് റഫറിക്ക് മുന്നിൽ താരങ്ങൾ കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് ഔദ്യോഗികമായി പിഴ പ്രഖ്യാപിച്ചത്. ക്രിക്കറ്റിന്റെ അന്തസ്സിന് നിരക്കാത്ത ഇത്തരം പെരുമാറ്റങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് ഐസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Key Words : ICC, Jaiswal, Asita Fernando, Fine

COMMENTS