കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതികളായ അവതാരകൻ ജീവ ജോസഫും നടി അപർണ തോമസും വേർപിരിയുന്നു. തങ്ങളുടെ 11-ാം വിവാഹവാർഷി...
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതികളായ അവതാരകൻ ജീവ ജോസഫും നടി അപർണ തോമസും വേർപിരിയുന്നു. തങ്ങളുടെ 11-ാം വിവാഹവാർഷിക ദിനത്തിലാണ് ഇരുവരും വേർപിരിയൽ വാർത്ത സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി പുറത്തുവിട്ടത്."ഇനി മുതൽ അത് 'ഞങ്ങൾ' അല്ല, ജീവ എന്നും അപർണ എന്നും മാത്രമാണ്" എന്ന് ജീവ തന്റെ കുറിപ്പിൽ വ്യക്തമാക്കി.
തങ്ങൾ ഒരുമിച്ച് എടുത്ത തീരുമാനമാണിതെന്നും ഇതിന് പിന്നിലെ കാരണങ്ങൾ പൂർണ്ണമായും വ്യക്തിപരമാണെന്നും ജീവ കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ പ്രതികരണവുമായി അപർണ തോമസും രംഗത്തെത്തി. തങ്ങളുടെ വിവാഹബന്ധം അവസാനിച്ചുവെന്നും സത്യത്തിൽ തനിക്ക് ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ താല്പര്യമില്ലായിരുന്നുവെന്നും അപർണ കുറിച്ചു. നിലവിൽ താൻ പൂർണ്ണ മനസ്സമാധാനത്തിലും സന്തോഷത്തിലുമാണെന്നും താരം വ്യക്തമാക്കി.
ടെലിവിഷൻ ഷോകളിലൂടെയും സോഷ്യൽ മീഡിയ വീഡിയോകളിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ ദമ്പതികളായിരുന്നു ഇരുവരും. അതുകൊണ്ടുതന്നെ പെട്ടെന്നുണ്ടായ ഈ വേർപിരിയൽ വാർത്ത ആരാധകരെ വലിയ രീതിയിൽ നിരാശരാക്കിയിട്ടുണ്ട്. ഇരുവരുടെയും വ്യക്തിപരമായ തീരുമാനത്തെ മാനിക്കണമെന്നും ഈ സാഹചര്യത്തിൽ തങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്നും ജീവയും അപർണയും ആരാധകരോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു.
Key Words : Aparna Thomas, Jeeva Joseph

COMMENTS