തിരുവനന്തപുരം : ആഗസ്റ്റ് 15 മുതല്‍കേരളത്തിലെ പൊലീസ് സംവിധാനത്തിന്റെയും പൊലീസ് സ്റ്റേഷനുകളുടെയും മുഖഛായ മാറുകയാണന്ന് ആഭ്യന്തര മന്ത്രി രമേശ്...
തിരുവനന്തപുരം : ആഗസ്റ്റ് 15 മുതല്‍കേരളത്തിലെ പൊലീസ് സംവിധാനത്തിന്റെയും പൊലീസ് സ്റ്റേഷനുകളുടെയും മുഖഛായ മാറുകയാണന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. My police station എന്ന പുതിയ പദ്ധതിയിലൂടെ കേരളത്തിലെ പൊലീസ് സംവിധാനത്തെ ജനങ്ങളുടെ സ്വന്തം സംവിധാനമാക്കിമാറ്റുകയാണ്. കേരള പൊലീസിനെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ ഒരു പരിവര്‍ത്തനമാണ് എന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് കൂടുതല്‍മെച്ചപ്പെട്ട സേവനം നല്‍കുന്ന ജനാധിപത്യ പൊലീസിംഗ് എന്ന സങ്കല്‍പ്പത്തിലെ നിര്‍ണ്ണായകമായ ചുവട് വയ്പ്പാണിത് എന്നദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആഗസ്റ്റ് 15 മുതല്‍പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍മ്മാരായി ( എസ് എച്ച് ഓ) സബ് ഇന്‍സ്പക്ടര്‍മ്മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എസ് എച്ച് ഒ മാരായി സര്‍ക്കിള്‍ഇന്‍സ്പക്ടര്‍മാരെ നിയമിക്കുന്ന തിരുമാനമെടുത്തിരുന്നു. ഇതില്‍ സമൂലമായ മാറ്റം വരുത്തിക്കൊണ്ടാണ് ഈ പുതിയ പരിഷ്കാരം ആഭ്യന്തര വകുപ്പ് കൊണ്ടുവരുന്നത്.
സബ് ഇന്‍സ്പക്ടര്‍മ്മാരായി നേരിട്ട് ജോലിയില്‍പ്രവേശിക്കുന്ന യുവതീ- യുവാക്കള്‍ക്ക് പുതിയ ചുമതലകളും ഉത്തരവാദിത്തങ്ങളും ലഭിക്കുന്നത് അവരുടെ കാര്യക്ഷമതയെയും , തിരുമാനങ്ങള്‍എടുക്കാനുള്ള കഴിവിനെയും കൂടുതല്‍ ശക്തമാക്കുമെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ 484 ലോ ആന്റെ് ഓര്‍ഡര്‍പൊലീസ് സ്റ്റേഷനുകളുടെയും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും ജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകള്‍തങ്ങളുടേത് കൂടിയാണെന്ന് ബോധ്യപ്പെടാനും ജനകീയ പൊലീസിംഗ് എന്ന ആശയം കൂടുതല്‍ ദൃഡമാക്കാനും ഇത് ഉപകരിക്കും
കേരളത്തിലെ 419 പൊലീസ് സ്റ്റേഷനുകളിലാണ് ആഗസ്റ്റ് 15 മുതല്‍എസ് എച്ച് ഒ മാരായി സബ് ഇന്‍സ്പക്ടര്‍മ്മാരെ നിയമിക്കുന്നത്. അതേ സമയം പ്രാധാന്യമുള്ള 64 പൊലീസ് സ്റ്റേഷനുകളില്‍എസ് എച്ച് ഒ മാരായി സര്‍ക്കിള്‍ഇന്‍സ്പക്ടര്‍റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിലനിര്‍ത്തും. മുല്ലപ്പെരിയാറിന്റെ നിര്‍ണ്ണായകവും തന്ത്രപരവുമായ പ്രധാന്യം കണക്കിലെടുത്ത് ആ സ്റ്റേഷനിലെ എസ് എച്ച് ഒ യുടെ ചുമതല ഡിവൈഎസ് പിക്ക് തന്നെയായിരിക്കും.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും എടുത്ത് പറയേണ്ടതും കേരളത്തിലെ 63 പൊലീസ് സ്റ്റേഷനുകളില്‍എസ് എച്ച് ഒ മാരാകാന്‍പോകുന്നത് വനിതാ സബ് ഇന്‍സ്പക്ടര്‍മ്മാരിയിരിക്കും എന്നതാണ്.
സബ് ഇന്‍സ്പക്ടര്‍മ്മാരെ എസ് എച്ച് ഒ മാരായി നിയമിക്കുമ്പോള്‍അവര്‍ക്ക് മാര്‍ഗ നിര്‍ദശം നല്‍കാനും പ്രവര്‍ത്തനങ്ങള്‍നിരീക്ഷിക്കാനും സര്‍ക്കിള്‍ഇന്‍സ്പക്ടര്‍മ്മാരുടെ കീഴില്‍ 200 പൊലീസ് സര്‍ക്കിളുകള്‍സൃഷ്ടിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
Key Words : Ramesh Chennithala, Police Station

COMMENTS