High court about Muttil tree felling fraud case
കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ വിചാരണ കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതി റോജി അഗസ്റ്റിന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
വയനാട് വനഭൂമിയില്‍ നിന്ന് മരം മുറിച്ചെന്ന കേസ് തീര്‍പ്പാകുന്നതുവരെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് പ്രതികള്‍ ആവശ്യപ്പെട്ടത്.
മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ക്കെതിരെ അമ്പലമേട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി നടപടി.
Keywords: High court, Muttil tree felling fraud case, Reject



COMMENTS