തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്ത് പെയ്തിറങ്ങിയ കനത്ത മഴ വ്യാപക നാശനഷ്ടം വിതച്ചു. മലയോര മേഖലകളിൽ മണ്ണിടിച്ചിലും താഴ്ന്ന പ്രദേശ...
തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്ത് പെയ്തിറങ്ങിയ കനത്ത മഴ വ്യാപക നാശനഷ്ടം വിതച്ചു. മലയോര മേഖലകളിൽ മണ്ണിടിച്ചിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ഉണ്ടായതോടെ ജനജീവിതം സ്തംഭിച്ചു. പലയിടങ്ങളിലും കൃഷിനാശവും മരങ്ങൾ വീണ് വീടുകൾക്ക് കേടുപാടുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.എന്നാൽ, തുടർച്ചയായ മഴ സംസ്ഥാനത്തെ പ്രധാന ഡാമുകൾക്ക് വലിയ ആശ്വാസമായി മാറി.
ജലക്ഷാമവും വൈദ്യുതി പ്രതിസന്ധിയും നേരിട്ടിരുന്ന സാഹചര്യത്തിലാണ് ഡാമുകളിലേക്ക് നീരൊഴുക്ക് ശക്തമായത്.ഇടുക്കിയിൽ 7% വെള്ളം വർധിച്ചുസംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഡാമിൽ മാത്രം കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 7 ശതമാനം വെള്ളമാണ് വർധിച്ചത്. മറ്റ് ഭൂരിഭാഗം ഡാമുകളിലും സംഭരിച്ച വെള്ളത്തിന്റെ അളവിൽ 4 മുതൽ 10 ശതമാനം വരെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടർന്നാൽ ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് കെ.എസ്.ഇ.ബി. അധികൃതർ വ്യക്തമാക്കുന്നത്.
ഡാമുകളിലെ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തിൽ നദീതീരങ്ങളിൽ താമസിക്കുന്നവർക്കും മലയോര മേഖലകളിലുള്ളവർക്കും ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ലാ ഭരണകൂടങ്ങൾ സജ്ജമാണ്.
Key Words : Kerala Flood, Idukki Dam

COMMENTS