Heavy rain alert in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതേതുടര്‍ന്ന് 14 ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ടാണുള്ളത്.
കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണുള്ളത്. ബാക്കിയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണുള്ളത്. അതേസമയം കേരളത്തില്‍ ശക്തമായ മഴ തുടരുന്നതിനു പിന്നില്‍ ശാന്തസമുദ്രത്തിലെ ഡോള്‍ഫിന്‍ ചുഴലിക്കാറ്റിന്റെ വിദൂര സാന്നിധ്യവുമുണ്ടെന്നാണ് വിലയിരുത്തല്‍.
Keywords: Heavy rain alert, Kerala, Red alert


COMMENTS