Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിക്കുന്നു. ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 14,270 രൂപയും പവന് 1,14,160 രൂപയുമായി. ഇതോടെ ഈ മാസം 8560 രൂപയുടെ വര്‍ദ്ധനവാണ് സ്വര്‍ണ്ണത്തിനുണ്ടായിരിക്കുന്നത്.
അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 40 രൂപ വര്‍ദ്ധിച്ച് 11,725 രൂപയായി. 14 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 9130 രൂപയും 9 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 25 രൂപ വര്‍ദ്ധിച്ച് 5890 രൂപയുമായി. അതേസമയം വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയാണുള്ളത്.
Keywords: Gold rate, Today, Kerala, Increase


COMMENTS