Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്. ഗ്രാമിന് 265 രൂപയുടെയും പവന് 2120 രൂപയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ സ്വര്‍ണ്ണം ഗ്രാമിന് 13,725 രൂപയും പവന് 1,09,800 രൂപയുമായി. ഇതോടെ സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ 4200 രൂപയുടെ വര്‍ദ്ധനവാണ് സ്വര്‍ണ്ണത്തിനുണ്ടായത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലും സ്വര്‍ണ്ണവിലയെ ബാധിക്കുന്നത്. അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 215 രൂപ വര്‍ദ്ധിച്ച് 11,275 രൂപയായി. എന്നാല്‍ വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 240 രൂപയാണുള്ളത്.
Keywords: Gold rate, Kerala, Today, Increase


COMMENTS