പെരുന്ന: എൻഎസ്എസിൽ സ്വജനപക്ഷപാതമാണെന്ന മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നാ...
പെരുന്ന: എൻഎസ്എസിൽ സ്വജനപക്ഷപാതമാണെന്ന മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രംഗത്ത്. സംഘടനയിലെ എല്ലാ സ്ഥാനങ്ങളും നഷ്ടപ്പെട്ട ശേഷമാണ് ഗണേഷ് കുമാർ ഇപ്പോൾ ഇങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സുകുമാരൻ നായർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംഘടനയിൽ ജനാധിപത്യം ഇല്ലെന്ന് പറയുന്നവർക്ക് അതിനെതിരെ കോടതിയെ സമീപിക്കാമെന്നും കേസ് കൊടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. എൻഎസ്എസിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും ജനാധിപത്യ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജി.സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
Key Words : Ganesh Kumar, NSS, G. Sukumaran Nair

COMMENTS