തിരുവനന്തപുരം : കെ എസ് ആർ ടി സി പ്രിയദർശിനി ബസില്‍ യാത്ര ചെയ്ത പുരുഷന്മാർക്കും സീറോ ടിക്കറ്റ് നല്‍കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഗൗരവമായ പ...
തിരുവനന്തപുരം : കെ എസ് ആർ ടി സി പ്രിയദർശിനി ബസില്‍ യാത്ര ചെയ്ത പുരുഷന്മാർക്കും സീറോ ടിക്കറ്റ് നല്‍കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഗൗരവമായ പരിശോധന നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ.
തെറ്റുകള്‍ തിരുത്താൻ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണെന്നും, സ്ഥാപനത്തിന് ദോഷം വരുത്തുന്ന ഇത്തരം പ്രവൃത്തികള്‍ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രിയദർശിനി ബസില്‍ യാത്ര ചെയ്ത അഞ്ച് പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നല്‍കി പണം വെട്ടിച്ച കണ്ടക്ടറെ ഇൻസ്പെക്ടറുടെ പരിശോധനയില്‍ പിടികൂടിയിരുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
സർക്കാർ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഈ സമയത്ത് ജീവനക്കാരുടെ ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. പ്രിയദർശിനി ബസുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരക്കേറിയ സ്ഥലങ്ങളില്‍ ക്യൂ സമ്പ്രദായം നടപ്പിലാക്കാൻ കെ എസ് ആർ ടി സി എംഡിക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇതില്‍ യാത്രക്കാരുടെ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Key Words : Priyadarshini Bus, Transport Minister CP John

COMMENTS