Fire at Amravati hospital
അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടുത്തം. മൂന്ന് നവജാത ശിശുക്കള്‍ മരിച്ചു. ഗുരുതരമായി പൊള്ളലേല്‍ക്കുയും പുക ശ്വസിക്കുകയും ചെയ്തതോടെയാണ് മരണം. നിരവധി കുട്ടികളെ അടിയന്തരമായി മാറ്റുകയും ചെയ്തു.
ആശുപത്രിയിലെ മൂന്നാം നിലയിലെ വെന്റിലേറ്റര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.15 ഓടെയാണ് ആശുപത്രിയിലെ എന്‍.ഐ.സി.യുവിലെ വെന്റിലേറ്ററിന് തീപിടിച്ചത്.
അപകടസമയത്ത് 39 നവജാത ശിശുക്കളാണ് ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ ആറോളം കുട്ടികളെ ഗുരുതരാവസ്ഥയില്‍ അടുത്തുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.
Keywords: Amravati hospital, 3 new born babies, Fire, NICU, Died


COMMENTS