ന്യൂഡൽഹി: ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും രാജിവെച്ചു. അടിയ...
ന്യൂഡൽഹി: ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും രാജിവെച്ചു. അടിയന്തരമായ വ്യക്തിപരവും സാമ്പത്തികവുമായ കാരണങ്ങളാലാണ് രാജി എന്ന് അദ്ദേഹം വിശദീകരിച്ചു. സജീവ രാഷ്ട്രീയം വിട്ട് കോർപ്പറേറ്റ്/സ്വകാര്യ മേഖലയിലേക്ക് മാറാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീന് അദ്ദേഹം ഔദ്യോഗികമായി രാജിക്കത്ത് കൈമാറി.കഴിഞ്ഞ ജൂലൈ 30-ന് പൂനാവാല ആദ്യമായി രാജിക്കത്ത് നൽകിയിരുന്നെങ്കിലും പാർട്ടി നേതൃത്വം അത് നിരസിച്ചിരുന്നു. തുടർന്ന് ദീർഘമായ ആലോചനകൾക്ക് ശേഷമാണ് അദ്ദേഹം വീണ്ടും രാജി സമർപ്പിച്ചത്.
പാർട്ടി പദവികൾ ഒഴിഞ്ഞെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളെയും ആശയങ്ങളെയും ആജീവനാന്തം പിന്തുണയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു.കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ ചില സംഭവവികാസങ്ങളും വ്യക്തികളുടെ പെരുമാറ്റവും രാജി തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ കാരണമായതായി കത്തിൽ സൂചനയുണ്ട്. രാജിക്ക് പിന്നാലെ തന്റെ എക്സ് അക്കൗണ്ടിലെ ബയോയിൽ നിന്നും 'ബിജെപി ദേശീയ വക്താവ്' എന്ന വിശേഷണം പൂനാവാല നീക്കം ചെയ്തു. പകരം 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുയായി' എന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
Key Words : Shehzad Poonawalla, BJP

COMMENTS