Edappally-Aroor Elevated Highway Suspended; Focus Shifts to 8-Lane Angamaly-Aroor Greenfield Bypass
അഭിനന്ദ്
ന്യൂഡല്‍ഹി: ദേശീയപാത 66-ലെ കൊച്ചി നഗരപരിധിയിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത 14.64 കിലോമീറ്റര്‍ ഇടപ്പള്ളി-അരൂര്‍ ആറുവരി എലിവേറ്റഡ് ഹൈവേ പദ്ധതി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം താല്‍ക്കാലികമായി മരവിപ്പിച്ചു. പകരം, എറണാകുളം ജില്ലയിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്കും ചരക്കുനീക്കത്തിനും ശാശ്വത പരിഹാരമെന്ന നിലയില്‍ 49.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അങ്കമാലി-അരൂര്‍ ഗ്രീന്‍ഫീല്‍ഡ് ബൈപ്പാസ് (കൊച്ചി ഔട്ടര്‍ റിംഗ് റോഡ്) വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാനാണ് ദേശീയപാത അതോറിറ്റിയുടെ നീക്കം.
പാര്‍ലമെന്റില്‍ ഹൈബി ഈഡന്‍ എംപിയുടെ ചോദ്യത്തിന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നല്കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കിയ പ്രധാന തടസ്സങ്ങള്‍:
പാലാരിവട്ടം, വൈറ്റില തുടങ്ങിയ പ്രധാന ജംഗ്ഷനുകളില്‍ നിര്‍ദ്ദിഷ്ട എലിവേറ്റഡ് പാത കൊച്ചി മെട്രോ പാതയെ കുറുകെ കടന്നുപോകുന്നതിലെ സങ്കീര്‍ണ്ണമായ സാങ്കേതിക തടസ്സമാണ് പ്രധാനമായും പാതയ്ക്കു വിനയാകുന്നത്.
വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി പി ആര്‍) തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയ ഏജന്‍സി ജോലി പൂര്‍ത്തിയാക്കാതെ പകുതിവഴിയില്‍ ഉപേക്ഷിച്ചു. ഏകദേശം 3,500 മുതല്‍ 4,000 കോടി രൂപ വരെ കണക്കാക്കുന്ന നിര്‍മ്മാണച്ചെലവും പദ്ധതിയുടെ സാമ്പത്തിക ലാഭക്ഷമതയിലെ ആശങ്കകളും തടസ്സത്തിനു കാരണമായിട്ടുണ്ട്.
ഭാരത് മാല പരിയോജനയ്ക്ക് കീഴിലെ ഫണ്ട് മുന്‍ഗണനകളില്‍ വന്ന മാറ്റങ്ങളും സംസ്ഥാനത്ത് പുരോഗമിക്കുന്ന മറ്റ് പ്രധാന ദേശീയപാത വികസനങ്ങള്‍ പൂര്‍ത്തിയായ ശേഷം പുതിയ പദ്ധതികള്‍ പരിഗണിച്ചാല്‍ മതിയെന്ന നയപരമായ തീരുമാനവും കേന്ദ്രം കൈക്കൊണ്ടതും തടസ്സമായി.
അങ്കമാലി-അരൂര്‍ ഗ്രീന്‍ഫീല്‍ഡ് ബൈപ്പാസ്
നിലവിലെ കൊച്ചി ബൈപ്പാസിന് 10 കിലോമീറ്റര്‍ കിഴക്കുമാറി കുറഞ്ഞ ജനവാസമേഖലകളിലൂടെയാണ് അങ്കമാലി-അരൂര്‍ ഗ്രീന്‍ഫീല്‍ഡ് ബൈപ്പാസ് നിര്‍മ്മിക്കുന്നത്. ദൈര്‍ഘ്യംഏകദേശം 50 കിലോമീറ്ററാണ്. 8-വരി പാത (ഭാവിയില്‍ 10-വരിയായി വികസിപ്പിക്കാവുന്ന തരത്തില്‍ 70 മീറ്ററില്‍ ഭൂമിയേറ്റെടുക്കല്‍)യാണ് വിഭാവനം ചെയ്യുന്നത്.
നിയന്ത്രിത പ്രവേശനമുള്ള ഗ്രീന്‍ഫീല്‍ഡ് ഹൈവേക്ക് ഇരുവശത്തും 2-വരി സര്‍വീസ് റോഡുകള്‍ബന്ധിപ്പിക്കുന്ന പാതകള്‍ ഉണ്ടാകും. ആലുവ, കുന്നത്തുനാട്, കണയന്നൂര്‍ താലൂക്കുകളിലെ 17 ഗ്രാമങ്ങളിലൂടെയാണ് പാത കടുന്നുപോകുന്നത്.
കാലടി, പെരുമ്പാവൂര്‍ മേഖലയോട് ചേര്‍ന്ന് മാരാംപള്ളി, പൊന്‍ജശ്ശേരി, പട്ടിമറ്റം വഴി തെക്കോട്ട് തിരിഞ്ഞ് പുത്തന്‍കുരിശ് (ഇവിടെ നിര്‍ദ്ദിഷ്ട കൊച്ചി-തേനി ചഒ 85 പാതയുമായി സംഗമിക്കും), തൃപ്പൂണിത്തുറയുടെ കിഴക്കന്‍ മേഖലകള്‍ വഴി കുണ്ടന്നൂര്‍ സൗത്ത്/അരൂര്‍ ഭാഗത്ത് എത്തിച്ചേരും.
പെരിയാര്‍ നദിക്ക് കുറുകെ പുതിയ 8-വരി പാലം നിര്‍മ്മിക്കും. പദ്ധതിയുടെ പ്രധാന നേട്ടം നഗര നടുവിലൂടെയുള്ള ഗതാഗതം കുറയുമെന്നതാണ്. വടക്കന്‍ കേരളത്തില്‍ നിന്ന് ആലപ്പുഴ/തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ദീര്‍ഘദൂര ചരക്ക് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ആലുവ, എടപ്പള്ളി, വൈറ്റില, കുണ്ടന്നൂര്‍ എന്നീ കുരുക്കുകളില്‍ പെടാതെ വേഗത്തില്‍ യാത്ര ചെയ്യാം.
അങ്കമാലിയില്‍ നിന്ന് അരൂര്‍ വരെ നിലവില്‍ 1.5 മുതല്‍ 2 മണിക്കൂര്‍ വരെ എടുക്കുന്ന യാത്ര 30-40 മിനിറ്റായി കുറയും. കാലടി, കിഴക്കമ്പലം, പട്ടിമറ്റം, പുത്തന്‍കുരിശ്, തൃപ്പൂണിത്തുറ എന്നീ ഉപനഗര മേഖലകളില്‍ വലിയ സാമ്പത്തിക-അടിസ്ഥാനസൗകര്യ മുന്നേറ്റമുണ്ടാക്കും. പാത 6 വരിയില്‍ നിന്ന് 8 വരിയാക്കി ഉയര്‍ത്താനും അരൂര്‍ വരെ നീട്ടാനും തീരുമാനിച്ചതോടെ ഭൂമി ഏറ്റെടുക്കലിനായി പുതിയ 3എ വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. സര്‍വേ നമ്പറുകള്‍ കൃത്യതയോടെ കണ്ടെത്താന്‍ അത്യാധുനിക സാങ്കേതികവിദ്യയാണ് സര്‍വേക്കായി ഉപയോഗിക്കുന്നത്.
ഇതേസമയം, ഇടപ്പള്ളി-അരൂര്‍ എലിവേറ്റഡ് പാത പൂര്‍ണ്ണമായി ഉപേക്ഷിക്കാതെ റൂട്ടിലും സാമ്പത്തിക വിഹിതത്തിലും തിരുത്തലുകള്‍ വരുത്തി പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളും ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്.
News in English:
The Ministry of Road Transport and Highways (MoRTH) has temporarily suspended the proposed 14.64-kilometer, six-lane Edappally-Aroor elevated highway project, aimed at alleviating severe traffic congestion on National Highway 66 in Kochi. Instead, the National Highways Authority of India (NHAI) is prioritizing the rapid execution of the 49.5-kilometer Angamaly-Aroor Greenfield Bypass (Kochi Outer Ring Road) as a permanent solution for traffic and freight movement in Ernakulam district.
This clarification came from Union Minister Nitin Gadkari in response to a question raised by Hibi Eden MP in Parliament.
Key Bottlenecks Highlighted by the Ministry:
Technical Challenges: Complex engineering issues where the proposed elevated corridor crosses the Kochi Metro line at major intersections like Palarivattom and Vyttila.
DPR Issues & High Cost: The agency assigned to prepare the Detailed Project Report (DPR) abandoned the work midway. Concerns were also raised regarding financial viability given the estimated construction cost of ₹3,500 to ₹4,000 crore.
Funding Priorities: Changes in funding allocations under the Bharatmala Pariyojana, combined with a policy decision to prioritize ongoing NH expansion projects in Kerala before taking up new major ones.
The Angamaly-Aroor Greenfield Bypass
The proposed bypass will run roughly 10 kilometers east of the existing Kochi Bypass through sparsely populated areas, spanning approximately 50 kilometers. It is planned as an 8-lane access-controlled highway—with land acquisition set at 70 meters to accommodate expansion up to 10 lanes in the future—and will feature 2-lane service roads on both sides.
Route: The highway passes through 17 villages across Aluva, Kunnathunad, and Kanayannur taluks. Starting from Angamaly (Karayamparambu), it runs near Kalady and Perumbavoor via Marampally, Ponjassery, and Pattimattam, turning south towards Puthencruz (where it intersects with the proposed Kochi-Theni NH 85). It then passes through the eastern parts of Tripunithura to join Kundannoor South/Aroor.
Major Infrastructure: A new 8-lane bridge will be constructed across the Periyar River.
Core Benefits: Long-distance freight and passenger traffic heading from Northern Kerala to Alappuzha/Thiruvananthapuram can bypass congested hubs like Aluva, Edappally, Vyttila, and Kundannoor. Travel time between Angamaly and Aroor will drop from the current 1.5–2 hours to just 30–40 minutes, boosting economic and infrastructure development in suburban areas such as Kalady, Kizhakkambalam, Pattimattam, Puthencruz, and Tripunithura.
Current Status
Following decisions to expand the project from 6 to 8 lanes and extend it to Aroor, actions are underway to issue a fresh 3A notification for land acquisition. Advanced CORS technology is being deployed to map survey numbers with high precision.
Meanwhile, local representatives continue efforts to revive the Edappally-Aroor elevated project by proposing route modifications and financial restructuring rather than scrapping it entirely.


COMMENTS