ന്യൂഡൽഹി : കൊളംബിയയില്‍ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 265 ആയി . 3,500 ലധികം പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. ഈ നൂറ്റാണ...
ന്യൂഡൽഹി : കൊളംബിയയില്‍ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 265 ആയി . 3,500 ലധികം പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. ഈ നൂറ്റാണ്ടില്‍ കൊളംബിയയില്‍ ഉണ്ടായതില്‍ വച്ച് ഏറ്റവും ശക്തമായ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു അത്. പ്രാദേശിക അധികാരികളുടെ കണക്കനുസരിച്ച് ഏകദേശം 500 പേരെ കാണാതായിട്ടുണ്ട്, 9,550 ലധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
ഭൂചലനം നടന്ന് 72 മണിക്കൂര്‍ തികയുന്നതോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത കുറയുമെന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സ്‌നിഫര്‍ ഡോഗ്സുകളെയും ആധുനിക ഉപകരണങ്ങളെയും ഉപയോഗിച്ച് ദുരന്തനിവാരണ സേനയും സന്നദ്ധപ്രവര്‍ത്തകരും രാപ്പകലില്ലാതെ തിരച്ചില്‍ തുടരുന്നുണ്ട്.
Key Words : Earthquake, Colombia

COMMENTS