തിരുവനന്തപുരം: അരുവിക്കര പൊലീസ് സ്റ്റേഷനിൽ മദ്യപിച്ച് ഡ്യൂട്ടി ചെയ്ത മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം റൂറൽ എസ്പിയുടെ...
തിരുവനന്തപുരം: അരുവിക്കര പൊലീസ് സ്റ്റേഷനിൽ മദ്യപിച്ച് ഡ്യൂട്ടി ചെയ്ത മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം റൂറൽ എസ്പിയുടെ മിന്നൽ പരിശോധനയിലാണ് ഉദ്യോഗസ്ഥർ കുടുങ്ങിയത്. പ്രശാന്ത്, അനിൽ, അച്ചു ശങ്കർ എന്നിവർക്കെതിരെയാണ് തിരുവനന്തപുരം റൂറൽ എസ്പി പ്രശാന്ത് കുമാർ ഉടനടി അച്ചടക്ക നടപടി സ്വീകരിച്ചത്.
സ്റ്റേഷനിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടെയാണ് എസ്പി മിന്നൽ പരിശോധനയ്ക്കായി എത്തിയത്. ഈ സമയം മദ്യപിച്ചിരുന്ന ഉദ്യോഗസ്ഥരിൽ ഒരാൾ എസ്പിയെ കണ്ട് ഭയന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് രണ്ട് ഉദ്യോഗസ്ഥർ എസ്പിയോട് അസ്വാഭാവികമായി പെരുമാറുകയും മദ്യപിച്ചിട്ടില്ലെന്ന് കള്ളം പറയുകയും ചെയ്തു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടത്. ഗുരുതരമായ അച്ചടക്കലംഘനവും ഔദ്യോഗിക വീഴ്ചയും കണക്കിലെടുത്താണ് മൂന്ന് പേരെയും സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ഇവർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
Key Words : Aruvikkara Police Station,

COMMENTS