.

സ്വന്തം ലൈഫ് ജാക്കറ്റ് നല്‍കി ജീവന്‍ വെടിഞ്ഞ രക്ഷാപ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹത്തോട് അനാദരം: പയ്യന്നൂര്‍ തഹസില്‍ദാര്‍ക്ക് സസ്പെന്‍ഷന്‍

Disrespect Shown to the Remains of Rescue Worker Rajesh Who Died After Giving Away His Life Jacket: Payyanur Tehsildar Suspended


കണ്ണൂര്‍/തിരുവനന്തപുരം: കണ്ണൂര്‍ ചെറുപുഴ മീന്തുള്ളിയില്‍ പ്രളയജലത്തില്‍ ഒറ്റപ്പെട്ടുപോയ ആളെ രക്ഷിക്കുന്നതിനിടെ സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനല്‍കി ഒഴുക്കില്‍പ്പെട്ട് വീരമൃത്യു വരിച്ച രക്ഷാപ്രവര്‍ത്തകന്‍ ആര്‍. രാജേഷിന്റെ (38) ഭൗതികശരീരത്തോട് ഭരണകൂടം ഗുരുതര അനാദരവ് കാട്ടിയതായി പരാതി. 

സംഭവത്തില്‍ ജനരോഷം ശക്തമായതിനെത്തുടര്‍ന്ന് ഉത്തരവാദിയായ പയ്യന്നൂര്‍ തഹസില്‍ദാര്‍ പോള്‍ കെ.പിയെ സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രി നിര്‍ദേശം നല്‍കി. തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശിയും വാട്ടര്‍ റെപ്പലിംഗ് ട്രെയിനറുമായ രാജേഷ് മുന്‍പ് വയനാട് ചൂരല്‍മല, പെട്ടിമുടി ദുരന്തങ്ങളിലും സജീവമായി രക്ഷാപ്രവര്‍ത്തനം നടത്തിയ വ്യക്തിയായിരുന്നു.

കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരത്തേക്കുള്ള ദീര്‍ഘദൂര യാത്രയ്ക്കായി ഫ്രീസര്‍ സൗകര്യമില്ലാത്ത സാധാരണ ആംബുലന്‍സിലാണ് മൃതദേഹം കയറ്റി അയച്ചത്. രണ്ടു ദിവസത്തോളം വെള്ളത്തില്‍ കിടന്നതിനാല്‍ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. എംബാം ചെയ്യാനോ ഫ്രീസര്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കാനോ ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് അധികൃതര്‍ അപേക്ഷ നിരസിക്കുകയായിരുന്നു.  

കഴിഞ്ഞ ദിവസം രാജേഷിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി വി ഡി സതീശന്‍ കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുന്നു

യാത്രയ്ക്കിടെ മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയും ദ്രാവകം പുറത്തുവരികയും ചെയ്തതോടെ തൃശ്ശൂരിലെ ചാവക്കാട് വച്ച് റോഡരികില്‍ പരസ്യമായി മൃതദേഹം മറ്റൊരു സ്വകാര്യ ഫ്രീസര്‍ ആംബുലന്‍സിലേക്ക് മാറ്റേണ്ടിവന്നു. ഫ്രീസര്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പാടാക്കുന്നതിന് പയ്യന്നൂര്‍ തഹസില്‍ദാര്‍ പോള്‍ കെ. പി. 25,000 രൂപ ആവശ്യപ്പെട്ടതായും പണമായി നല്‍കിയാല്‍ ഏര്‍പ്പാടാക്കാം എന്ന് പ്രതികരിച്ചതായും ചെറുപുഴ റിവര്‍ റാഫ്റ്റിംഗ് സൊസൈറ്റി ഭാരവാഹികള്‍ ആരോപിച്ചു.  വീഴ്ച വരുത്തിയ പയ്യന്നൂര്‍ തഹസില്‍ദാര്‍ പോള്‍ കെ.പി.യെ സസ്പെന്‍ഡ് ചെയ്യാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് അന്വേഷണത്തിന് ഉത്തരവിടുകയും, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍, സൂപ്രണ്ട്, തഹസില്‍ദാര്‍ എന്നിവരോട് വിശദീകരണം തേടുകയും ചെയ്തു.

അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ (എഡിഎം) നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണം നടന്നുവരുന്നു. മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച ധീരനായ രക്ഷാപ്രവര്‍ത്തകന്റെ ഭൗതികശരീരത്തോട് കാട്ടിയ ഈ ഗുരുതര അനാദരവിനെതിരെ സംസ്ഥാന വ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.  

News in English:

Kannur/Thiruvananthapuram: Serious administrative negligence and disrespect have been reported toward the mortal remains of R. Rajesh (38), a rescue worker who sacrificed his life after handing over his own life jacket to save a stranded person in the floodwaters of Minthulli, Cherupuzha, Kannur. Following intense public outrage over the incident, the Minister directed the suspension of Paul K. P., the Payyanur Tehsildar responsible for the lapse.

Rajesh, a native of Kalliyoor in Thiruvananthapuram and a water rappelling trainer, had previously played an active role in rescue operations during the Wayanad Chooralmala and Pettimudi disasters.

After completing the post-mortem procedures at the Kannur Pariyaram Government Medical College, the body was dispatched for a long-distance journey to Thiruvananthapuram in a standard ambulance lacking freezer facilities. Since the body had remained submerged in water for nearly two days, it had already begun to decompose. Although relatives, locals, and public representatives requested that the body be embalmed or transported in a freezer ambulance, officials turned down the plea citing a lack of funds.

During the journey, as the body began emitting a foul odor and leaking fluids, it had to be transferred publicly into a private freezer ambulance on the roadside at Chavakkad in Thrissur. Office bearers of the Cherupuzha River Rafting Society alleged that Payyanur Tehsildar Paul K. P. demanded ₹25,000 to arrange a freezer ambulance, stating it would only be provided if paid in cash.

Following these lapses, instructions were issued to the Land Revenue Commissioner to suspend Tehsildar Paul K. P. Kannur District Collector P. Vishnuraj ordered an investigation into the matter and sought explanations from the Medical College Principal, Superintendent, and the Tehsildar.

A departmental inquiry led by the Additional District Magistrate (ADM) is currently underway. Widespread protests have erupted across the state against the severe disrespect shown to the body of the brave rescue worker who laid down his life to save another.


COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,761,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7873,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18815,Kochi.,2,Latest News,3,lifestyle,349,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2605,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,413,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1083,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1256,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2592,
ltr
item
www.vyganews.com: സ്വന്തം ലൈഫ് ജാക്കറ്റ് നല്‍കി ജീവന്‍ വെടിഞ്ഞ രക്ഷാപ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹത്തോട് അനാദരം: പയ്യന്നൂര്‍ തഹസില്‍ദാര്‍ക്ക് സസ്പെന്‍ഷന്‍
സ്വന്തം ലൈഫ് ജാക്കറ്റ് നല്‍കി ജീവന്‍ വെടിഞ്ഞ രക്ഷാപ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹത്തോട് അനാദരം: പയ്യന്നൂര്‍ തഹസില്‍ദാര്‍ക്ക് സസ്പെന്‍ഷന്‍
Disrespect Shown to the Remains of Rescue Worker Rajesh Who Died After Giving Away His Life Jacket: Payyanur Tehsildar Suspended
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEggehV5_ABeHttFRjWmecr7QXddsdU7kufzm6vAfq7pVB5LDuTCSTrTcBiqOVVC8-K-SrU5Ssl3-y0Ld9yUjachIqpzA1y1FITG5nhmiya9CcW4wxRibzgoWjoIRhultBgVb1Snu3Oq3cFYSVe2VpwpxBHVmel4Sin-n2UQ9qGT-a78owWr-0tp9gl9Dvw/w640-h384/Rajesh%20Rescue.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEggehV5_ABeHttFRjWmecr7QXddsdU7kufzm6vAfq7pVB5LDuTCSTrTcBiqOVVC8-K-SrU5Ssl3-y0Ld9yUjachIqpzA1y1FITG5nhmiya9CcW4wxRibzgoWjoIRhultBgVb1Snu3Oq3cFYSVe2VpwpxBHVmel4Sin-n2UQ9qGT-a78owWr-0tp9gl9Dvw/s72-w640-c-h384/Rajesh%20Rescue.jpg
www.vyganews.com
https://www.vyganews.com/2026/08/disrespect-shown-to-remains-of-rescue.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/08/disrespect-shown-to-remains-of-rescue.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy