മഞ്ചേശ്വരം : മിയാപദവ് ബട്ടിപദവിൽ പട്ടാപ്പകൽ വെടിവയ്പ്പ്. ചാരനിറത്തിലുള്ള കാറിലെത്തിയ അക്രമിസംഘം കടയുടമയായ ശുഹൈബ് മൊയ്ൻ ഷേഖിനെ തോക്കുചൂണ്ടി ഭ...
മഞ്ചേശ്വരം: മിയാപദവ് ബട്ടിപദവിൽ പട്ടാപ്പകൽ വെടിവയ്പ്പ്. ചാരനിറത്തിലുള്ള കാറിലെത്തിയ അക്രമിസംഘം കടയുടമയായ ശുഹൈബ് മൊയ്ൻ ഷേഖിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും, ആകാശത്തേക്ക് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. അക്രമത്തിന് പിന്നിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ റഹീം, ഖാദർ മടക്കല്ല് എന്നിവരാണെന്ന് മഞ്ചേശ്വരം പോലീസ് സ്ഥിരീകരിച്ചു.
കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുണ്ടായ വ്യക്തിപരമായ തർക്കങ്ങളാണ് വെടിവയ്പ്പിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി.
Key Words : Shooting, Manjeswaram

COMMENTS