തിരുവനന്തപുരം : മലയാളികളുടെ പ്രിയപ്പെട്ട ഓണക്കാലത്തിന് ഇരട്ടി മധുരം പകരാൻ തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് പൂരം. സെപ്റ്റംബർ അഞ്ച് വരെ കാര്യവട്ടം ...
തിരുവനന്തപുരം : മലയാളികളുടെ പ്രിയപ്പെട്ട ഓണക്കാലത്തിന് ഇരട്ടി മധുരം പകരാൻ തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് പൂരം. സെപ്റ്റംബർ അഞ്ച് വരെ കാര്യവട്ടം ഗ്രീൻഫീല്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ മൂന്നിന് ഇന്ന് തുടക്കം.
ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ആരാധകർക്കായി ഒരുക്കുന്ന ഈ 'ക്രിക്കറ്റ് ഓണം' ഗ്രീൻഫീല്‍ഡിനെ അക്ഷരാർത്ഥത്തില്‍ ആവേശക്കടലാക്കി മാറ്റും.
ഇന്ന് ഉച്ചയ്ക്ക് 2.30 ന് ആരംഭിച്ച ആദ്യ മത്സരത്തില്‍ കരുത്തരായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മില്‍ ഏറ്റുമുട്ടും. ആദ്യ മത്സരത്തിന് ശേഷം വൈകുന്നേരം ആറ് മണിക്കാണ് വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്.
കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്ന മികച്ച വിനോദ പരിപാടികളും കലാപ്രകടനങ്ങളും ഉദ്ഘാടനത്തിന്റെ ഭാഗമായി സ്റ്റേഡിയത്തില്‍ അരങ്ങേറി. ചടങ്ങില്‍ കെസിഎ പ്രസിഡൻ്റ് അഡ്വ.ശ്രീജിത്ത് വി നായർ , കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ, കെസിഎല്‍ ചെയർമാൻ നാസിർ മച്ചാൻ, സിഇഒ മിനു ചിദംബരം, മറ്റു കെസിഎ ബോർഡ് അംഗങ്ങള്‍ എന്നിവർ പങ്കെടുക്കും.
Key Words : Cricket, Kerala Cricket League

COMMENTS