CM Vijay announces major welfare schemes in Tamil Nadu
ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ വീണ്ടും നിര്‍ണ്ണായക പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്. കുടുംബനാഥകളുടെ പേരില്‍ വര്‍ഷത്തില്‍ മൂന്ന് പാചക വാതക സിലിണ്ടറുകള്‍ `അന്നപൂര്‍ണി സൂപ്പര്‍ 6' എന്ന പദ്ധതിയിലൂടെ സൗജന്യമായി നല്‍കും.
വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയാത്തവര്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍, ചെറുകിട കര്‍ഷക കുടുംബങ്ങള്‍, ഭിന്നശേഷിക്കാരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്കായാണ് ഈ പദ്ധതി. സിലിണ്ടര്‍ ബുക്ക് ചെയ്ത് ഡെലിവറി ചെയ്യുന്ന സമയത്ത് കുടുംബനാഥയുടെ അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ പണം ഇട്ടു നല്‍കുന്നതാണ് ഈ പദ്ധതി. വരുന്ന പൊങ്കല്‍ മുതല്‍ പദ്ധതി പ്രബല്യത്തില്‍ വരും.
മാത്രമല്ല സ്ത്രീകള്‍ക്കും, ട്രാന്‍സ്‌ജെന്‍ഡര്‍ യാത്രക്കാര്‍ക്കുമായുള്ള സൗജന്യ ബസ് യാത്രാ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കും. `വെട്രി പയണം' എന്നതാണ് ഈ പദ്ധതി.
ചെന്നൈ പരന്ദൂരില്‍ കഴിഞ്ഞ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്ന രണ്ടാമത്തെ വിമാനത്താവള പദ്ധതിയും വിജയ് സര്‍ക്കാര്‍ ഉപേക്ഷിച്ചു. മാത്രമല്ല ജനങ്ങള്‍ക്ക് എതിര്‍പ്പില്ലാത്ത സ്ഥലത്ത് പുതിയ വിമാനത്താവളം നിര്‍ദ്ദേശിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Keywords: Tamil Nadu, CM Vijay, Welfare schemes


COMMENTS