CM V D Satheesan about flood related issue
തിരുവനന്തപുരം: മഴക്കെടുതിയില്‍ ഇതുവരെ 15 പേര്‍ മരിച്ചതായും 7 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. സംസ്ഥാനത്ത് 316 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 165 ഹെക്ടറില്‍ കൃഷിനാശമുണ്ടായി. ഡാമുകളില്‍ നിന്ന് വെള്ളമൊഴുക്കുന്നുവെന്നത് വ്യാജപ്രചാരണമാണെന്നും വ്യാജ പ്രചാരണത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവില്‍ മൂഴിയാറില്‍ മാത്രമാണ് പ്രശ്‌നമുള്ളത്. ഒരു ഡാമിലും വെള്ളം അധികമില്ലെന്നും തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി. ഐഎംഡിയുടെ അതിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രിയായതിനാല്‍ പരിശോധിക്കാന്‍ മറ്റ് സംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സ്ഥിതി നിയന്ത്രണവിധേയമെന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
350 മില്ലീമീറ്റര്‍ വരെ മഴ പെയ്തതാണ് പ്രശ്‌നമെന്നും പ്രളയക്കെടുതിയില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങിന് 10000 രൂപ നല്‍കും, വീടുകളില്‍ വെള്ളം കയറിയവര്‍ക്കും 10000 രൂപ നല്‍കും, വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപയും വീട് നഷ്ടമായവര്‍ക്ക് 8 ലക്ഷം രൂപയും നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മഴക്കെടുതി അവലോകനയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല അദ്ദേഹത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ഹെലികോപ്റ്റര്‍ യാത്രാവിവാദവും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ പാര്‍ട്ടി സമ്മേളനത്തിനല്ല ഹെലികോപ്റ്ററില്‍ പോയതെന്നും മാത്രമല്ല ഭക്ഷണം കഴിക്കുന്നത് തെറ്റാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
Keywords: CM V.D Satheesan, Flood, Social media


COMMENTS