തിരുവനന്തപുരം : ഡി വൈ എഫ് ഐയുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സി പി എം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജ...
തിരുവനന്തപുരം : ഡി വൈ എഫ് ഐയുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സി പി എം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോമിനെ തിരഞ്ഞെടുത്തേക്കും.
കഴിഞ്ഞദിവസം ചേർന്ന ഡി വൈ എഫ് ഐ ഫ്രാക്ഷൻ യോഗത്തിലാണ് തീരുമാനം. എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയും എം എൽ എയുമായ എം വിജിൻ സംസ്ഥാന സെക്രട്ടറിയാകും. ആലപ്പുഴയിൽനിന്നുള്ള രാഹുൽ ആകും പുതിയ ട്രഷറർ.
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഫ്രാക്ഷൻ യോഗത്തിൽ പാനൽ അവതരിപ്പിച്ചത്. അടുത്തദിവസം ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്, പാനൽ അംഗീകരിക്കുമെന്നാണ് വിവരം. ഓഗസ്റ്റ് 19 മുതൽ 22 വരെ തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് ഭാരവാഹികളെ ഔദ്യോഗികമായി തിരഞ്ഞെടുക്കേണ്ടത്.
key words : Chintha Jerome, DYFI, M. Vigin

COMMENTS