തിരുവനന്തപുരം : ഭാരതീയ ജനതാ പാർട്ടി കേരളം പുതിയ മേഖലാ പ്രഭാരിമാരെയും മേഖലാ സംഘടനാ സെക്രട്ടറിമാരെയും നിയമിച്ചു കൊണ്ട് ഉത്തരവ് പുറത്തിറക്കി. ...
തിരുവനന്തപുരം : ഭാരതീയ ജനതാ പാർട്ടി കേരളം പുതിയ മേഖലാ പ്രഭാരിമാരെയും മേഖലാ സംഘടനാ സെക്രട്ടറിമാരെയും നിയമിച്ചു കൊണ്ട് ഉത്തരവ് പുറത്തിറക്കി. കാസർഗോഡ് - കണ്ണൂർ - വയനാട് മേഖലയുടെ പ്രഭാരിയായി അഡ്വ. വി കെ സജീവനേയും(സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ), സംഘടനാ സെക്രട്ടറിയായി എ വി ഷിജുവിനെയും നിയമിച്ചു. കോഴിക്കോട് - മലപ്പുറം മേഖലയിൽ വി ഉണ്ണികൃഷ്ണൻ മാസ്റ്റർ (സംസ്ഥാന വൈസ് പ്രസിഡന്റ്) പ്രഭാരിയായും കെ പി സുരേഷ് സംഘടനാ സെക്രട്ടറിയായും പ്രവർത്തിക്കും.
തൃശൂർ - പാലക്കാട് മേഖലയുടെ ചുമതല അഡ്വ. കെ കെ അനീഷ് കുമാറിനും (സംസ്ഥാന വൈസ് പ്രസിഡന്റ്) സംഘടനാ സെക്രട്ടറിയുടെ ചുമതല കെ വി സുരേഷ് ബാബുവിനും നൽകി. എറണാകുളം - കോട്ടയം - ഇടുക്കി മേഖലയിൽ അഡ്വ. ഷോൺ ജോർജ്ജ് (സംസ്ഥാന വൈസ് പ്രസിഡന്റ്) പ്രഭാരിയായും,അജിഘോഷ് സംഘടനാ സെക്രട്ടറിയായും നിയമിതരായി.
ആലപ്പുഴ - പത്തനംതിട്ട മേഖലയുടെ പ്രഭാരിയായി അനൂപ് ആന്റണി ജോസഫും (സംസ്ഥാന ജനറൽ സെക്രട്ടറി) സംഘടനാ സെക്രട്ടറിയായി ജി കാശിനാഥും ചുമതലയേൽക്കും. തിരുവനന്തപുരം - കൊല്ലം മേഖലയുടെ മേഖലാ പ്രഭാരിയായി കെ സോമനെ (സംസ്ഥാന വൈസ് പ്രസിഡന്റ്) നിയമിച്ചിട്ടുണ്ട്. ജി കാശിനാഥാണ് മേഖല സംഘടന സെക്രട്ടറി.ബി ജെ പി കേരള ഘടകം പുതിയ മേഖലാ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഭാരതീയ ജനതാ പാർട്ടി കേരളം പുതിയ മേഖലാ പ്രഭാരിമാരെയും മേഖലാ സംഘടനാ സെക്രട്ടറിമാരെയും നിയമിച്ചു കൊണ്ട് ഉത്തരവ് പുറത്തിറക്കി.
കാസർഗോഡ് - കണ്ണൂർ - വയനാട് മേഖലയുടെ പ്രഭാരിയായി അഡ്വ. വി കെ സജീവനേയും(സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ), സംഘടനാ സെക്രട്ടറിയായി എ വി ഷിജുവിനെയും നിയമിച്ചു. കോഴിക്കോട് - മലപ്പുറം മേഖലയിൽ വി ഉണ്ണികൃഷ്ണൻ മാസ്റ്റർ (സംസ്ഥാന വൈസ് പ്രസിഡന്റ്) പ്രഭാരിയായും കെ പി സുരേഷ് സംഘടനാ സെക്രട്ടറിയായും പ്രവർത്തിക്കും.
തൃശൂർ - പാലക്കാട് മേഖലയുടെ ചുമതല അഡ്വ. കെ കെ അനീഷ് കുമാറിനും (സംസ്ഥാന വൈസ് പ്രസിഡന്റ്) സംഘടനാ സെക്രട്ടറിയുടെ ചുമതല കെ വി സുരേഷ് ബാബുവിനും നൽകി. എറണാകുളം - കോട്ടയം - ഇടുക്കി മേഖലയിൽ അഡ്വ. ഷോൺ ജോർജ്ജ് (സംസ്ഥാന വൈസ് പ്രസിഡന്റ്) പ്രഭാരിയായും,അജിഘോഷ് സംഘടനാ സെക്രട്ടറിയായും നിയമിതരായി.
ആലപ്പുഴ - പത്തനംതിട്ട മേഖലയുടെ പ്രഭാരിയായി അനൂപ് ആന്റണി ജോസഫും (സംസ്ഥാന ജനറൽ സെക്രട്ടറി) സംഘടനാ സെക്രട്ടറിയായി ജി കാശിനാഥും ചുമതലയേൽക്കും. തിരുവനന്തപുരം - കൊല്ലം മേഖലയുടെ മേഖലാ പ്രഭാരിയായി കെ സോമനെ (സംസ്ഥാന വൈസ് പ്രസിഡന്റ്) നിയമിച്ചിട്ടുണ്ട്. ജി കാശിനാഥാണ് മേഖല സംഘടന സെക്രട്ടറി.
Key Words : BJP Kerala Unit, Regional Office Bearers

COMMENTS