തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് റെക്കോർഡ് മദ്യവിൽപ്പന. ബെവ്‌കോയുടെ കഴിഞ്ഞ ആറ് ദിവസത്തെ മാത്രം വില്‍പ്പന കണക്കുകൾ പ്രകാരം 512.1...
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് റെക്കോർഡ് മദ്യവിൽപ്പന. ബെവ്‌കോയുടെ കഴിഞ്ഞ ആറ് ദിവസത്തെ മാത്രം വില്‍പ്പന കണക്കുകൾ പ്രകാരം 512.11 കോടി രൂപയുടെ മദ്യമാണ് മലയാളി കുടിച്ചുതീർത്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 460.80 കോടി രൂപയുടെ വിൽപ്പനയാണ് നടന്നിരുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 51.31 കോടി രൂപയുടെ അധിക വരുമാനമാണ് ഇത്തവണ ബെവ്കോയ്ക്ക് ലഭിച്ചത്.കഴിഞ്ഞ ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 102.88 കോടി രൂപയുടെ റെക്കോർഡ് വിൽപ്പന നടന്നു. വരും ദിവസങ്ങളിൽ ഉത്രാടം, തിരുവോണം പ്രമാണിച്ച് വിൽപ്പന ഇനിയും ഉയരുമെന്നാണ് ബെവ്കോ അധികൃതരുടെ കണക്കുകൂട്ടൽ.
സംസ്ഥാനത്ത് ലഹരിമരുന്നുകൾക്കെതിരെ പോലീസ് 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ പരിശോധന ശക്തമാക്കിയതും ഔദ്യോഗിക മദ്യവിൽപ്പനശാലകളിലെ തിരക്ക് വർധിക്കാൻ കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൂടുതൽ ആളുകൾ ബെവ്കോ ഔട്ട്‌ലെറ്റുകളെ ആശ്രയിച്ചതാണ് ഈ വൻ വരുമാന വളർച്ചയ്ക്ക് പിന്നിൽ.
Key Words : Bevco, Onam, Liquor

COMMENTS