കൊച്ചി: ആഗോളതലത്തിൽ വൻ വിജയം നേടിയ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത 'ബാലൻ: ദി ബോയ്' ഒടിടിയിൽ ...
കൊച്ചി: ആഗോളതലത്തിൽ വൻ വിജയം നേടിയ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത 'ബാലൻ: ദി ബോയ്' ഒടിടിയിൽ റിലീസ് ചെയ്തു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5 വഴിയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
തിയേറ്ററുകളിൽ മികച്ച വിജയവും നിരൂപക പ്രശംസയും നേടിയ ഈ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ലഭ്യമാണ്.ഒരു സൈക്കോളജിക്കൽ ഡ്രാമ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവനാണ്. സുഷിൻ ശ്യാം സംഗീതവും ഷൈജു ഖാലിദ് ഛായാഗ്രഹണവും നിർവ്വഹിച്ച ഈ ചിത്രം പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ബാലതാരങ്ങളായ ആദിശേഷൻ, മുഹമ്മദ് സിനാൻ എന്നിവർക്കൊപ്പം ടൊവിനോ തോമസ്, ജീൻ പോൾ ലാൽ, ഗിരീഷ് എ.ഡി, ഫർസാന പാലത്തിങ്കൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കാണാതായ അമ്മയെ തിരഞ്ഞുപോകുന്ന ഒരു കൗമാരക്കാരനായ മകന്റെയും, അവർക്കിടയിലെ ശക്തമായ വൈകാരിക ബന്ധത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന ചിത്രത്തിന് തിയേറ്ററുകളിലെ വലിയ വിജയത്തിന് ശേഷം ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Key Words : Balan

COMMENTS