ആലപ്പുഴ: ആവേശക്കടലായ പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കന്നിക്കാരനായ അരോമ ചുണ്ടൻ പുതുചരിത്രമെഴുതുന്നു. നീരണിഞ്ഞ ആദ...
ആലപ്പുഴ: ആവേശക്കടലായ പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കന്നിക്കാരനായ അരോമ ചുണ്ടൻ പുതുചരിത്രമെഴുതുന്നു. നീരണിഞ്ഞ ആദ്യ വർഷത്തിൽത്തന്നെ അത്യുഗ്രൻ പ്രകടനത്തോടെ അരോമ ചുണ്ടനും ബോട്ട് ക്ലബിനും 72ാം നെഹ്റു ട്രോഫി കിരീടം.
നാലാം ഹീറ്റ്സിൽ വിസ്മയകരമായ വേഗത പുറത്തെടുത്ത അരോമ ചുണ്ടൻ, 4 മിനിറ്റ് 27 സെക്കൻഡ് എന്ന മികച്ച സമയം കുറിച്ചാണ് ഒന്നാമതായി ഫൈനൽ പോരാട്ടത്തിന് ട്രാക്കുണർത്തിയത്.
അരോമ ബോട്ട് ക്ലബ്ബിന്റെ കരുത്തുറ്റ തുഴച്ചിൽക്കാരാണ് വള്ളത്തെ വിജയതീരത്തേക്ക് നയിച്ചത്. മേൽപ്പാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ് - PBC) നടുഭാഗം ചുണ്ടൻ (പുന്നമട ബോട്ട് ക്ലബ്), വീയപുരം ചുണ്ടൻ (യു.ബി.സി കൈനകരി), അരോമ ചുണ്ടൻ (അരോമ ബോട്ട് ക്ലബ്) എന്നിവയാണ് ഫൈനലിൽ ഇഞ്ചോടിഞ്ച് തുഴഞ്ഞത്.
ആദ്യ സീസണിൽത്തന്നെ പ്രമുഖ ക്ലബ്ബുകളോട് പോരാടി ഫൈനൽ പിടിച്ചടക്കിയ അരോമ ചുണ്ടന്റെ പ്രകടനം വള്ളംകളി ചരിത്രത്തിലെത്തന്നെ അപൂർവ്വ നേട്ടങ്ങളിലൊന്നാണ്.
Key Wotrds : Aroma Chundan, Nehru Trophy

COMMENTS