.

ജ്യേഷ്ഠനു വേണ്ടി ക്രൗഡ് ഫണ്ടിംഗ്, അര്‍ജുന്റെ സഹോദരന്‍ അജയ് ആയങ്കി കസ്റ്റഡിയില്‍

Arjun Ayanki's Brother Ajay Ayanki in Custody for Crowdfunding on His Behalf

 അജയ് ആയങ്കി

സ്വന്തം ലേഖകന്‍

കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിക്ക് കേസ് നടത്തുന്നതിനായി പണം സ്വരൂപിക്കാന്‍  ക്രൗഡ്  ഫണ്ടിംഗിനു ശ്രമിച്ച സഹോദരന്‍ അജയ് ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്‍സ്റ്റാഗ്രാമില്‍ നല്‍കിയ ക്യുആര്‍ കോഡ് അജയ് ആയങ്കിയുടെ സ്വന്തം ബാങ്ക് അക്കൗണ്ടിന്റേതായിരുന്നു. ഈ രീതിയില്‍ ക്രൗഡ് ഫണ്ടിങ് വഴി സ്വരൂപിച്ച തുകയില്‍ നിന്ന് 16,430 അര്‍ജുന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് അജയ് കൈമാറിയതായും പോലീസ് കണ്ടെത്തി.

ഒളിവിലിരുന്നുകൊണ്ട് അര്‍ജുന്‍ ആയങ്കി ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പൊലീസിനും സംവിധാനങ്ങള്‍ക്കും എതിരെ പങ്കുവച്ച വെല്ലുവിളി നിറഞ്ഞ പോസ്റ്റുകള്‍ക്ക് പിന്നിലും പ്രൊഫഷണല്‍ പിന്തുണ നല്‍കിയത് അജയ് ആയങ്കിയാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.  ഇയാളുടെ ഫോണ്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. 

അജയ് ആയങ്കിയെ കോഴിക്കോട് നടക്കാവില്‍ വെച്ച് പുലര്‍ച്ചെ പോലീസ് കസ്റ്റഡിയിലെടുത്ത് കൃത്യം ഒരു മണിക്കൂറിനുള്ളില്‍ തന്നെ അര്‍ജുന്‍ ആയങ്കിയെയും കണ്ണൂരിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പോലീസ് പിടികൂടി. അര്‍ജുന് വേണ്ടിയുള്ള സാമ്പത്തിക കാര്യങ്ങളും ഒളിത്താവള സൗകര്യങ്ങളും ഏകോപിപ്പിച്ചിരുന്നത് അജയ് ആയിരുന്നു.  

അജയ് ആയങ്കിയെ ജാമ്യത്തിലിറക്കാന്‍ വന്ന ഗുണ്ടാ നേതാവിനെ കൈയോടെ പൊക്കി പൊലീസ്

അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അജയ് ആയങ്കിയെ ആള്‍ ജാമ്യത്തില്‍ ഇറക്കാന്‍ വന്ന മലാപ്പറമ്പ് സ്വദേശിയും ഗുണ്ടാ നേതാവുമായ ഹൈലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ കണ്ണൂരിലെ വക്കീല്‍ പറഞ്ഞതനുസരിച്ചാണ് ജാമ്യം നില്‍ക്കാന്‍ എത്തിയത്. രേഖകള്‍ പരിശോധിച്ചതോടെയാണ് പൊലീസ് ഇയാളെ തിരിച്ചറിഞ്ഞതും കൈയോടെ കസ്റ്റഡിയിലെടുത്തതും. 

ഹൈലേഷ് കസ്റ്റഡിയിലായതോടെ അര്‍ജുന്റെയും അജയുടെയും മറ്റൊരു സഹോദരനായ അഖില്‍ ആയങ്കി സ്റ്റേഷനില്‍ എത്തി ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ജാമ്യം ലഭിച്ച് അജയ്യുമായി പുറത്തിറങ്ങിയ അഖില്‍ ആയങ്കി, വാര്‍ത്തകള്‍ ചിത്രീകരിക്കാന്‍ നിന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തട്ടിക്കയറുകയും പ്രകോപനപരമായി സംസാരിക്കുകയും ചെയ്തത് സ്ഥലത്ത് നാടകീയ അന്തരീക്ഷമുണ്ടാക്കി.

News in English:

 The police have taken Ajay Ayanki into custody for attempting to raise funds through crowdfunding to handle the legal cases of his brother, Arjun Ayanki.

The QR code shared on Instagram belonged to Ajay Ayanki's personal bank account. Police revealed that out of the funds collected through crowdfunding, Ajay transferred ₹16,430 to the account of Arjun's friend.

The investigation team confirmed that while Arjun Ayanki was in hiding, it was Ajay who provided technical support for the provocative posts published against the police and authorities on social media platforms, including Instagram. Police are thoroughly examining his phone, bank account details, and social media accounts.

Within an hour of taking Ajay Ayanki into custody at Nadakkavu in Kozhikode early in the morning, the police also arrested Arjun Ayanki from an apartment in Kannur. It was Ajay who coordinated Arjun's financial matters and arranged his hideouts.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,762,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7877,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18822,Kochi.,2,Latest News,3,lifestyle,350,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2605,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,413,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1083,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1256,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2593,
ltr
item
www.vyganews.com: ജ്യേഷ്ഠനു വേണ്ടി ക്രൗഡ് ഫണ്ടിംഗ്, അര്‍ജുന്റെ സഹോദരന്‍ അജയ് ആയങ്കി കസ്റ്റഡിയില്‍
ജ്യേഷ്ഠനു വേണ്ടി ക്രൗഡ് ഫണ്ടിംഗ്, അര്‍ജുന്റെ സഹോദരന്‍ അജയ് ആയങ്കി കസ്റ്റഡിയില്‍
Arjun Ayanki's Brother Ajay Ayanki in Custody for Crowdfunding on His Behalf
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4UGLQFfpxxFZe4jzxRvaehyphenhyphenlwvRfPvJ_ZFtIIVd1NWd4D0Vz6-KU6T3bK1LPHJYdOPAN1raxQsL_7Y-qFV3yRM26Ca7el6mxwScVDvsf-ZFPeMgs4dNyvvdF-d7OK0APvB5hk-ltlk8r2FH-atZ92g1HgIEN-nG8NvReerUDgjYsGG81K3SK3fvT7-vQ/w640-h384/Ajay%20Ayanki.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4UGLQFfpxxFZe4jzxRvaehyphenhyphenlwvRfPvJ_ZFtIIVd1NWd4D0Vz6-KU6T3bK1LPHJYdOPAN1raxQsL_7Y-qFV3yRM26Ca7el6mxwScVDvsf-ZFPeMgs4dNyvvdF-d7OK0APvB5hk-ltlk8r2FH-atZ92g1HgIEN-nG8NvReerUDgjYsGG81K3SK3fvT7-vQ/s72-w640-c-h384/Ajay%20Ayanki.jpg
www.vyganews.com
https://www.vyganews.com/2026/08/arjun-ayankis-brother-ajay-ayanki-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/08/arjun-ayankis-brother-ajay-ayanki-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy