ആലപ്പുഴ : ആലപ്പുഴയിൽ നിന്ന് ബെംഗളൂരുവിലേക്ക് കെ എസ് ആർ ടി സി ബസ് സർവീസ് പുനരാരംഭിക്കും. കെ സി വേണുഗോപാൽ എം പിയുടെ ആവശ്യപ്രകാരം ഗതാഗത മന്ത്രി...
ആലപ്പുഴ : ആലപ്പുഴയിൽ നിന്ന് ബെംഗളൂരുവിലേക്ക് കെ എസ് ആർ ടി സി ബസ് സർവീസ് പുനരാരംഭിക്കും. കെ സി വേണുഗോപാൽ എം പിയുടെ ആവശ്യപ്രകാരം ഗതാഗത മന്ത്രി സി പി ജോൺ ബസ് സർവീസ് ഉറപ്പ് നൽകി.
ഓഗസ്റ്റ് 16ന് കെ സി വേണുഗോപാൽ എം പി ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. നേരത്തെ ഇതേ റൂട്ടിൽ കെ എസ് ആർ ടി സി സർവീസ് ഉണ്ടായിരുന്നു. എന്നാൽ ഇടയ്ക്ക് നിർത്തിവയ്ക്കുകയായിരുന്നു. മണ്ണുത്തി ബൈപാസ്, പാലക്കാട് ചന്ദ്രനഗർ,എൽ & ടി ബൈപാസ് (കോയമ്പത്തൂർ), സേലം വഴിയാണ് സർവീസ് നടപ്പാക്കുന്നത്.
വൈകുന്നേരം 6 മണിക്ക് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് എക്സിക്യൂട്ടീവ് ക്ലാസ് എ സി ബസ് രാത്രി 7.25-ന് വൈറ്റിലയിലും 9.15-ന് തൃശ്ശൂർ മണ്ണുത്തി ബൈപാസ്,രാത്രി 11.05-ന് പാലക്കാട് ചന്ദ്രനഗർ,പുലർച്ചെ 12.10-ന് കോയമ്പത്തൂർ എൽ & ടി ബൈപാസ്, 3.00-ന് സേലത്തെത്തി രാവിലെ 6.25-ന് ബാംഗ്ലൂരിൽ സർവീസ് അവസാനിപ്പിക്കും.
തിരികെ സർവീസ് രാത്രി 8 മണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 11.25-ന് സേലത്തും പുലർച്ചെ 2.15-ന് കോയമ്പത്തൂർ എൽ & ടി ബൈപാസിലും 3.20-ന് പാലക്കാട് ചന്ദ്രനഗറിലും 4.55-ന് മണ്ണുത്തി ബൈപാസിലും 6.35-ന് വൈറ്റിലയിലുമെത്തി രാവിലെ 8 മണിക്ക് ആലപ്പുഴയിൽ എത്തിച്ചേരും. ആദ്യഘട്ടത്തിൽ ഒരു ദിവസം ഇടവിട്ടായിരിക്കും സർവീസ്.
Key Words : Alappuzha-Bengaluru KSRTC, KC Venugopal

COMMENTS