ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ പാർട്ടി അധ്യക്ഷനുമായ സി. ജോസഫ് വിജയ്‌യെയും പ്രശസ്ത നടി തൃഷയെയും ബന്ധപ്പെടുത്തി മുതിർന്ന എഐഎഡിഎംകെ ...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ പാർട്ടി അധ്യക്ഷനുമായ സി. ജോസഫ് വിജയ്‌യെയും പ്രശസ്ത നടി തൃഷയെയും ബന്ധപ്പെടുത്തി മുതിർന്ന എഐഎഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാർ നടത്തിയ പ്രസംഗം തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ വിവാദത്തിന് തിരികൊളുത്തി.
സിനിമയിലെ സുഹൃത്തുക്കൾക്കും അണിയറപ്രവർത്തകർക്കും വിജയ് സർക്കാർ ഔദ്യോഗിക പദവികൾ നൽകുന്നു എന്ന് വിമർശിക്കുന്നതിനിടയിലാണ് മുൻ മന്ത്രി കൂടിയായ ഉദയകുമാർ വിവാദ പരാമർശം നടത്തിയത്."വിജയ്‌യുടെ പ്രിയപ്പെട്ട തൃഷയെ എപ്പോഴാണ് ഉപമുഖ്യമന്ത്രിയായി നിയമിക്കുന്നത് എന്ന് കാണാൻ തമിഴ്‌നാട് കാത്തിരിക്കുകയാണ്" എന്നായിരുന്നു തൂത്തുക്കുടിയിൽ നടന്ന പാർട്ടി യോഗത്തിൽ ഉദയകുമാറിന്റെ പരിഹാസം.
കർണാടകയിൽ നിന്ന് കാവേരി ജലം വിട്ടുകിട്ടുന്നതിൽ വിജയ് സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിക്കുന്നതിനിടയിലാണ് ഉദയകുമാർ നടി തൃഷയുടെ പേര് വലിച്ചിഴച്ചത്. സിനിമയിൽ വിജയ്‌ക്കൊപ്പം പ്രവർത്തിച്ച നിർമാതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും സർക്കാർ പദവികൾ നൽകുന്നതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
അധിക്ഷേപ പ്രസംഗത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം ഉയരുന്നത്. ഉദയകുമാറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ്‌യുടെ പാർട്ടിയായ ടിവികെ പോലീസിൽ പരാതി നൽകി കഴിഞ്ഞു.
ഇതിനിടെ, പ്രസ്താവനയ്‌ക്കെതിരെ തൃഷയുടെ ആരാധക സംഘടനകൾ മധുരയിൽ വലിയ രീതിയിൽ പോസ്റ്ററുകൾ പതിച്ച് പ്രതിഷേധമുയർത്തി.തമിഴ്‌നാട് രാഷ്ട്രീയത്തിൽ നടി തൃഷയുടെ പേര് ഇത്തരത്തിൽ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് ഇതാദ്യമല്ല. ദിവസങ്ങൾക്ക് മുൻപ് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനും സമാനമായ രീതിയിൽ തൃഷയ്‌ക്കെതിരെ മോശം പരാമർശം നടത്തിയതിന്റെ പേരിൽ അറസ്റ്റിലായിരുന്നു. പുതിയ സംഭവവികാസങ്ങളോടെ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള രാഷ്ട്രീയ പോര് തമിഴ്‌നാട്ടിൽ കൂടുതൽ ശക്തമായിരിക്കുകയാണ്.
Key Words : AIADMK, Vijay, TVK, Trisha

COMMENTS