Actress Anumol got married
തൃശൂര്‍: നടിയും റിയാലിറ്റി ഷോ വിന്നറുമായ അനുമോള്‍ വിവാഹിതയായി. തമിഴ്നാട് സ്വദേശി ഭുവനേഷ് ആണ് വരന്‍. നടനും സോഷ്യല്‍മീഡിയ താരവുമാണ് ഭുവനേഷ്. ഇന്ന് പുലര്‍ച്ചെ ഗുരുവായൂരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
അതേസമയം വിവാഹത്തെക്കുറിച്ച് ഇതുവരെ ഒന്നും പറയാതിരുന്നതിനെക്കുറിച്ച് വിവാഹം കഴിഞ്ഞ് അനുമോള്‍ പ്രതികരിച്ചു.
തന്നെ ഇഷ്ടമില്ലാത്ത ഒരുപാട് ആളുകള്‍ ഉണ്ടെന്നും ഇപ്പോള്‍ തന്നെ ഓരോന്നൊക്കെ എഴുതിവിടുന്നുണ്ടെന്നും പറഞ്ഞ അനുമോള്‍ നേരത്തെ വിവാഹക്കാര്യം പരസ്യമാക്കാതിരുന്നതില്‍ ഒന്നും വിചാരിക്കരുതെന്നും പറഞ്ഞു.
വിവാഹത്തെക്കുറിച്ച് വഴിയേ എല്ലാം പറയാമെന്നും തങ്ങള്‍ രണ്ടുപേരും നല്ല സന്തോഷത്തിലാണെന്നും അനുമോള്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Anumol, Marriage, Bhuvanesh, Guruvayoor, Today



COMMENTS