Actress Adithya Lakshmi got married
കൊച്ചി: നടിയും നടന്‍ അനു ആനന്ദിന്റെ മകളുമായ ആദിത്യ ലക്ഷ്മി വിവാഹിതയായി. ഫിറ്റ്‌നസ് കോച്ച് സുനില്‍ സി.കെ ആണ് വരന്‍.
നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ കന്നി ചിത്രം തുടക്കത്തിലൂടെ അഭിനയരംഗത്തെത്തിയ ആളാണ് ആദിത്യ ലക്ഷ്മി. സൂര്യഗായത്രി, സാഗര്‍ ഏലിയാസ് ജാക്കി തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയ നടനാണ് അനു ആനന്ദ്.
തുടക്കത്തില്‍ വിസ്മയയുടെ കൂട്ടുകാരിയായാണ് ആതിത്യ തിളങ്ങിയത്. ചിത്രത്തില്‍ വിസ്മയയ്ക്ക് ശബ്ദം നല്‍കിയതും ആദിത്യ ലക്ഷ്മിയാണ്. സുചിത്ര മോഹന്‍ലാല്‍, നടി ലിസി, ആന്റണി പെരുമ്പാവൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹത്തിനെത്തിയിരുന്നു.
Keywords: Adithya Lakshmi, Sunil, Marriage, Vismaya Mohanlal


COMMENTS