കൊച്ചി: പ്രശസ്ത നടി മഞ്ജു പിള്ളയുടെ മകളും കണ്ടന്റ് ക്രിയേറ്ററുമായ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെയും ഇൻസ്റ്റാഗ്രാം റീലുകളെയും അധിക്ഷേപിച്ച വ്...
കൊച്ചി: പ്രശസ്ത നടി മഞ്ജു പിള്ളയുടെ മകളും കണ്ടന്റ് ക്രിയേറ്ററുമായ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെയും ഇൻസ്റ്റാഗ്രാം റീലുകളെയും അധിക്ഷേപിച്ച വ്ലോഗർക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. വ്ലോഗർ ഷെഫീന ബീവിയാണ് ദയയുടെ മോഡലിങ് ചിത്രങ്ങളെയും ട്രാൻസിഷൻ വീഡിയോകളെയും രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്.
എന്നാൽ, സൈബർ ഇടങ്ങളിൽ നിന്ന് കടുത്ത ജനരോഷം ഉയർന്നതോടെ വ്ലോഗർക്ക് തന്റെ വിവാദ വീഡിയോ പിൻവലിക്കേണ്ടി വന്നു.'കയറൂരി വിട്ടിരിക്കുകയാണോ?' എന്ന് വ്ലോഗർ; 'പബ്ലിക് ന്യൂയിസൻസ്' എന്ന് വാദം"മകളെ മഞ്ജു പിള്ള കയറൂരി വിട്ടിരിക്കുകയാണോ" എന്ന് ചോദിച്ചുകൊണ്ടായിരുന്നു ഷെഫീന ബീവിയുടെ വീഡിയോ. തുണി പറിച്ച് കളയുന്നതല്ല സ്വാതന്ത്ര്യമെന്നും ഇത്തരം ഫാഷൻ ട്രെൻഡുകൾ സ്ത്രീത്വത്തിന് അപമാനമാണെന്നും വ്ലോഗർ വാദിച്ചു.
കൂടാതെ, ഇത്തരം വസ്ത്രധാരണങ്ങൾ പൊതുജനങ്ങൾക്ക് അരോചകമാണെന്നും ഇതിനെതിരെ 'പബ്ലിക് ന്യൂയിസൻസ്' നിയമപ്രകാരം കേസെടുക്കണമെന്നും ഇവർ വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിലൂടെ ദയ സുജിത്ത് ശക്തമായ മറുപടി നൽകി:"ചിലരുടെ പ്രവൃത്തികൾ കണ്ട് രണ്ട് പൊട്ടിക്കണം എന്ന് മനസ്സ് പറഞ്ഞെങ്കിലും, മാതാപിതാക്കൾ പ്രശസ്തരായതു കൊണ്ട് മീഡിയ അത് വലിയ വാർത്തയാക്കുമെന്ന് ഓർത്ത് വെറുതെയിരിക്കുന്നു."തന്റെ വസ്ത്രധാരണവും സ്വാതന്ത്ര്യവും സ്വന്തം ഇഷ്ടമാണെന്നും അതിൽ ഇടപെടാൻ മറ്റാർക്കും അവകാശമില്ലെന്നും ദയ വ്യക്തമാക്കി.
മകളുടെ പ്രതികരണത്തിന് താഴെ കടുത്ത പിന്തുണയുമായാണ് നടി മഞ്ജു പിള്ള രംഗത്തെത്തിയത്. "നീ തല്ലീട്ട് വാ, ബാക്കി ഞാൻ നോക്കിക്കോളാം" എന്നായിരുന്നു മഞ്ജു പിള്ളയുടെ കമന്റ്. മകളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിനെതിരെ ഒരമ്മ എന്ന നിലയിൽ മഞ്ജു പിള്ള നടത്തിയ ഈ ഇടപെടൽ ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിക്കഴിഞ്ഞു.
വ്യക്തിസ്വാതന്ത്ര്യത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന രീതിയിൽ സംസാരിച്ച വ്ലോഗർക്കെതിരെ ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. മറ്റൊരാളുടെ വസ്ത്രധാരണത്തെ ജഡ്ജ് ചെയ്യാൻ വ്ലോഗർക്ക് എന്ത് യോഗ്യതയാണുള്ളതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദിച്ചു. സൈബർ ആക്രമണം അതിരുകടന്നതോടെയും ഫോളോവേഴ്സ് കൂട്ടത്തോടെ വിമർശിച്ചതോടെയും വ്ലോഗർ ഷെഫീന ബീവി തന്റെ വിവാദ വീഡിയോ ഡിലീറ്റ് ചെയ്ത് പിൻവാങ്ങുകയായിരുന്നു. മാധ്യമ ധാർമ്മികതയും സൈബർ ഇടങ്ങളിലെ അധിക്ഷേപങ്ങളും വീണ്ടും ചർച്ചയാക്കുന്നതാണ് ഈ സംഭവം.
Key Words : Manju Pillai

COMMENTS