Violence erupted in Manipur
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. സേനാപതി നഗരത്തില്‍ ഇന്നലെ രാത്രിയാണ് സംഘര്‍ഷമുണ്ടായത്. അസം റൈഫിള്‍സും നാഗാ ആര്‍മിയുടെ ഹുത്‌റോങ് ബ്രിഗേഡും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നുള്ള തെറ്റായ സന്ദേശം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്.
രാത്രി 9 മണിയോടു കൂടി ഈ വാര്‍ത്ത പ്രചരിക്കുകയും ടൗണിലെ ട്രാഫിക് പോയിന്റില്‍ ജനക്കൂട്ടം തടിച്ചുകൂടുകയും അസം റൈഫിള്‍സ് ക്യാമ്പിലേക്ക് മാര്‍ച്ച് നടത്തുകയുമായിരുന്നു. ക്യാമ്പിന്റെ ഗേറ്റിനു പുറത്തുണ്ടായിരുന്ന കാറും സമീപത്തുള്ള കാത്തിരുപ്പ് കേന്ദ്രവും സംഘം തീയിട്ടു നശിപ്പിക്കുകയും ചെയ്തു.
അസം റൈഫിള്‍സ് ഒക്‌ലോങ്ങ് പ്രദേശത്തു നിന്നും പിന്മാറണം എന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പ്രദേശത്ത് വന്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം അസം റൈഫിള്‍സ് ഒക്‌ലോങ്ങില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത വന്നതോടെ പ്രതിഷേധക്കാര്‍ ശാന്തരാകുകയായിരുന്നു.


COMMENTS