ശ്രീഹരിക്കോട്ട : രാജ്യത്തെ ആദ്യ സ്വകാര്യ നിർമിത റോക്കറ്റായ വിക്രം–1 ചരിത്രം കുറിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാ...
ശ്രീഹരിക്കോട്ട : രാജ്യത്തെ ആദ്യ സ്വകാര്യ നിർമിത റോക്കറ്റായ വിക്രം–1 ചരിത്രം കുറിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാമത്തെ വിക്ഷേപണത്തറയിൽ നിന്ന് ഉച്ചയ്ക്കു 12.05നു കുതിച്ചുയർന്ന വിക്രം, 16 മിനിറ്റിൽ 452 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണ പഥത്തിലെത്തി. ഹൈദരാബാദ് ആസ്ഥാനമായ സ്കൈറൂട്ട് എയ്റോസ്പേസ് നിർമിച്ച ‘വിക്രം –1’ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യ നിർമിത വിക്ഷേപണ വാഹനമാണ്.
11.30നു നിശ്ചയിച്ചിരുന്ന വിക്ഷേപണം 5 മിനിറ്റിനു മുൻപു നാടകീയമായി മാറ്റിയതു ആശങ്കയുണ്ടാക്കിയിരുന്നു. കാറ്റു വീശുന്നതിനാലും ആകാശം മേഘാവൃതമായതിനാലും അവസാനഘട്ട പരിശോധന കാര്യക്ഷമമാക്കുന്നതിനാണ് നാവിഗേഷൻ ടീം കൂടുതൽ സമയമെടുത്തതെന്നാണ് വിവരം. തുടർന്നു 11.45നാണ് കൗണ്ട്ഡൗൺ പുനരാരംഭിച്ചത്. ദൗത്യം വിജയിച്ചെന്നു ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ഇൻസ്പേസിന്റെ ചെയർമാൻ ഡോ. പവൻ കുമാർ ഗോയങ്ക 12.25നു അറിയിച്ചു. വിജയം പ്രഖ്യാപിച്ചതിനു പിന്നാലെ വേദിയിൽ വച്ചു പവൻ കുമാർ ഗോയങ്കയുടെ ഫോണിൽ വിളിച്ചു സ്കൈറൂട്ട് ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 8 മിനിറ്റോളം പ്രധാനമന്ത്രി സംസാരിച്ചു.
Key Words : Vikram-1, Private Rocket

COMMENTS