തിരുവനന്തപുരം : വിയറ്റ്നാമിലെ ബോട്ടപകടത്തിൽ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു. കിഴക്കേ...
തിരുവനന്തപുരം : വിയറ്റ്നാമിലെ ബോട്ടപകടത്തിൽ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു. കിഴക്കേക്കര കൃപാ നഗർ ആവിയോട്ട് ഹൗസിൽ എ.സി. തോമസ് ഭാര്യ ലൗനി തോമസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒൻപതോടെയാണ് മുംബൈയിൽ നിന്ന് വിമാനമാർഗം മൃതദേഹങ്ങൾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, സി.പി. ജോൺ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ വിമാനത്താവളത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹങ്ങൾ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോയി. കൊട്ടാരക്കരയിൽ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിക്കും. ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ കൊട്ടാരക്കര മാർത്തോമ്മാ ജൂബിലി മന്ദിരം ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകിട്ട് 4ന് കൊട്ടാരക്കര മാർത്തോമ്മാ വലിയപള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.
വിയറ്റ്നാം യാത്ര സംഘടിപ്പിച്ച മൊബൈൽ ഫോൺ നിർമാതാക്കളായ ലാവ കമ്പനി മരിച്ചവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
Key Words : Vietnam boat accident

COMMENTS